ചാത്തന്നൂർ: കോഴി മാലിന്യവുമായെത്തിയ കണ്ടെയ്നറിന്റെ െ ഡ്രൈവറും ക്ലീനറും ദേശീയ പാതയിൽ വാഹനം ഉപേക്ഷിച്ച് മുങ്ങി’. ചോർച്ചയുണ്ടായ കണ്ടെയ്നറിൽ നിന്നും മാലിന്യം റോഡിലേക്കൊഴുകി ദുർഗന്ധം വ്യാപിച്ചു. സഹികെട്ട നാട്ടുകാർ ദേശീയപാത ഉപരോധിക്കുകയായിരുനന്നു. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നും തമിഴ്നാട്ടിലെ കൂടംകുളത്തെ വളം നിർമ്മാണ ഫാക്ടറിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു മാലിന്യം.
ചാത്തന്നൂരിനടുത്ത് ഇത്തിക്കര വളവിലാണ് കണ്ടെയ്നർ നിർത്തിയിട്ടത്.കൊട്ടിയത്ത് എത്തിയതോടെ കണ്ടെയ്നറിൽ ചോർച്ച ഉണ്ടായി. ബൈക്കിൽ വന്നവരുടെ ദേഹത്തേയ്ക്ക് മാലിന്യംതെറിച്ചു വീണതോടെ തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനം നാട്ടുകാർ തടഞ്ഞു.പോലീസ് സ്ഥലത്തെത്തി പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു.ഈ വാഹനമാണ് ഇത്തിക്കര വളവിൽ നിർത്തിയിട്ടത്.
പരിസരമെങ്ങും ദുർഗന്ധത്താൽ മൂടി ‘വീടുകളിൽ പോലും കഴിയാൻ പറ്റാത്ത അവസ്ഥ.നാട്ടുകാർ റോഡിലേക്കിറങ്ങി.ഡി. വൈ. എഫ്.ഐ.പ്രവർത്തകരും എത്തി. വാഹനം നീക്കാത്തതിൽ പ്രതിഷേധിച്ചു.റോഡ് ഉപരോധസമരം ആരംഭിച്ചു.റോഡിൽ ഗതാഗത സ്തംഭനം.ചാത്തന്നൂർ സി.ഐ.പ്രദീപ് കുമാർ ‘, പാരിപ്പള്ളി എസ്.ഐ.പി.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് എത്തി .റോഡ് ഉപരോധിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു് നീക്കി. ഇവരെ പിന്നിട് വിട്ടയച്ചു.
മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കഴിയെടുത്ത്ഇത്തിക്കരയിൽ ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിടാനുള്ള ശ്രമം സ്ത്രീകൾ ഉൾപ്പെടെയുള്ളവർ തടഞ്ഞു.വിവരമറിഞ്ഞ് എൻ.കെ.പ്രേമചന്ദ്രൻ എം.പി., ജി.എസ്.ജയലാൽ എം.എൽ.എ.എന്നിവരും ജനപ്രതിനിധികളും സ്ഥലത്തെത്തി.മീനാട്ട് പ്രവർത്തനരഹിതമായ ഓട്ടുകമ്പനിയുടെ പുരയിടത്തിൽ കുഴിച്ചിടാൻ തീരുമാനിച്ചു.
പരവൂരിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന കണ്ടെയ്നറിന്റെ ചോർച്ച അടച്ചു.വാഹനം നീക്കം ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു ടയർ പഞ്ചർ. പോലീസ് വാഹനം തുറന്ന് സ്റ്റാർട്ടാക്കി തൊട്ടടുത്തവർക്ക് ഷോപ്പിലെത്തിച്ച് പഞ്ചറൊട്ടിച്ചു.പിന്നീട് മാലിന്യം സംസ്കരിച്ചു. കണ്ടെയ്നർ വൃത്തിയാക്കിയ ശേഷം ഫയർഫോഴ്സ് സംഘം തിരിച്ചു പോയി. കണ്ടെയ്നർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഉടമയുടെയും ഡ്രൈവറുടെയും പേരിൽ പോലീസ് കേസെടുത്തു
ു