നാദാപുരം: സൂപ്പർമാർക്കറ്റിലെ മാലിന്യം മുണ്ടത്തോട് പുഴയിൽ തള്ളിയ സംഭവത്തിൽ വാഹനം നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. നാട്ടുകാരുടെ കണ്ണ് വെട്ടിച്ച് ബുധനാഴ്ച രാത്രിയിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകളിൽ നിറച്ച് മുണ്ടത്തോട് പുഴയിൽ തള്ളിയത്.
വ്യാഴാഴ്ച രാവിലെ മാലിന്യം കണ്ട നാട്ടുകാർ പുഴയിറങ്ങി ചാക്ക് കെട്ടുകൾ പരിശോധിച്ചു. ഇതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മേപ്പയ്യൂരിലെ റൂബി സൂപ്പർ മാർക്കറ്റിലെ പ്ലാസ്സ്റ്റിക്ക് മാലിന്യങ്ങൾ ഉൾപെടെയുള്ളവയാണെന്ന് തിരിച്ചറിഞ്ഞു. ഇതിനെതിരെ നാട്ടുകാർ ആരോഗ്യ വകുപ്പിനും വളയം പോലീസിനും പരാതി നല്കുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് വെള്ളിയാഴ്ച്ച പുലർച്ചെ നാലുമണിയോടെ പിക്കപ്പ് വാനിയെത്തിയവർ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മാലിന്യം പകുതി പുഴയിൽ തിരികെ എടുത്ത് വാഹനത്തിൽ കയറ്റി പോകുന്നതിനിടയിൽ
നാട്ടുകാർ തടഞ്ഞത് .
പിന്നീട് വളയം പോലീസ് വാഹനം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. മലിന്യം തള്ളിയ സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തതായി എസ്ഐ എം.വി .ജയൻ പറഞ്ഞു.