അവിടെ ശരിക്കും കാമറ ഉണ്ടായിരുന്നു;  കായംകുളത്ത് റോഡിൽ മാ​ലി​ന്യം ത​ള്ളി​യ​വ​ർ കു​ടു​ങ്ങി;കാമറയിൽ പതിഞ്ഞ പ്രതികളെ കണ്ടെത്തി മാലിന്യം നീ​ക്കി​ച്ച് പോലീസ്

കാ​യം​കു​ളം: നി​ങ്ങ​ൾ ക്യാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഇ​വി​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ശി​ക്ഷാ​ർ​ഹം എ​ന്ന മു​ന്ന​റി​യി​പ്പ് വെ​ച്ചാ​ലും ഒ​രു വാ​ശി​യോ​ടെ അ​വി​ടെ വീ​ണ്ടും മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. എ​ന്നാ​ൽ ഇ​ലി​പ്പ​ക്കു​ളം ക​ട്ട​ച്ചി​റ പാ​ട​ശേ​ഖ​ര​ത്തി​ന് മ​ധ്യ​ത്തി​ലൂ​ടെ​യു​ള്ള റോ​ഡ​രി​കി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​റ​ച്ചി അ​വ​ശി​ഷ്ട​മ​ട​ക്ക​മു​ള്ള മാ​ലി​ന്യം ത​ള്ളി​യ​വ​ർ ക്യാ​മ​റ ക​ണ്ണു​ക​ളി​ൽ കു​ടു​ങ്ങി.

മാ​ലി​ന്യ​വു​മാ​യി എ​ത്തി​യ വാ​ഹ​ന​മ​ട​ക്ക​മു​ള്ള​വ ക​ട്ട​ച്ചി​റ ആ​ശ്ര​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് റോ​ഡി​ൽ സ്ഥാ​പി​ച്ച സി​സി ടി​വി​യി​ൽ പ​തി​ഞ്ഞ​താ​ണ് പ്ര​തി​ക​ളെ പി​ടി​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ചേ​രാ​വ​ള്ളി ഭാ​ഗ​ത്ത് നി​ന്നാ​ണ് മാ​ലി​ന്യം എ​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് വ​ള്ളി​കു​ന്നം പൊ​ലീ​സി​ൽ ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ക മാ​ത്ര​മ​ല്ല റോ​ഡ​രി​കി​ൽ നി​ക്ഷേ​പി​ച്ച മു​ഴു​വ​ൻ മാ​ലി​ന്യ​ങ്ങ​ളും പ്ര​തി​ക​ളെ കൊ​ണ്ട് ത​ന്നെ നീ​ക്കി​ച്ചു അ​വി​ടെ വൃ​ത്തി​യാ​ക്കി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തു.

Related posts