കൊടുവായൂർ: കിഴക്കേത്തല വളവുറോഡിൽ മാസങ്ങളുടെ ഇടവേളയ്ക്കുശേഷം മാലിന്യം തള്ളൽ വീണ്ടും സജീവമായി. കൊടുവായൂർ ഭാഗത്തുനിന്നും പുതുനഗരത്തേക്കു വരുന്ന വാഹനങ്ങൾ കിഴക്കേത്തല വളവു റോഡിലെത്തുന്പോൾ മാലിന്യത്തിന്റെ ദുർഗന്ധംമൂലം വലതു വശത്തേക്ക് വഴിമാറി പോകുകയാണ്.മ
ുന്പുനടന്ന വാഹനാപകടത്തിൽ പ്രദേശത്ത് രണ്ടു യുവാക്കൾ സംഭവസ്ഥലത്തു മരിച്ചിരുന്നു. ഇരുചക്രവാഹനത്തിൽ കോയന്പത്തൂരിൽനിന്നും ആലത്തുർ ഭാഗത്തേക്ക് പായ വില്പനയ്ക്കുപോയ ദന്പതിമാരുടെ വാഹനം എതിരെവന്ന ഇരുചക്രവാഹനവുമായികൂട്ടിയിടിച്ച് സ്ത്രീ സംഭവസ്ഥലത്തു മരിച്ചിരുന്നു.നൂറുമീറ്റർ ഭൂരപരിധിക്കിടയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തിലേറെയാണ്.
മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ സ്ഥലത്ത് പരക്കംപായുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാർക്കു വീണു അപകടത്തിൽ പരിക്കേല്‍ക്കുന്നതും പതിവാണ്.ഈ സാഹചര്യത്തിൽ മാലിന്യ നിക്ഷേപിക്കുന്നതു തടയണമെന്നും സ്ഥലത്തെ കുത്തനെയുള്ള വളവ് നിവർത്തണമെന്ന ആവശ്യവും ശക്തമാണ്.
ഗ്രാമപഞ്ചായത്ത് അധികൃതർ മാലിന്യം ശുചീകരിച്ച് സ്ഥലത്തെ അപകട വളവ് വാഹനയാത്രക്കാർക്കു തിരിച്ചറിയാൻ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചതിനുശേഷം വാഹനാപകടങ്ങൾ കുറഞ്ഞിരുന്നുവെങ്കിലും മാലിന്യം തള്ളൽ മുന്പത്തേക്കാളും കൂടിയിരിക്കുകയാണ്.ഈ സാഹചര്യത്തിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.