കൊല്ലങ്കോട്: കൊല്ലങ്കോട് ടൗണില്‍നിന്നും ആശുപത്രി മാലിന്യം റോഡിലൊഴുക്കുന്നതിനെതിരേയും പഞ്ചായത്തധികൃതര്‍ മാലിന്യം നീക്കം ചെയ്യാത്തതിലും പ്രതിഷേധിച്ചു ഒറ്റയാള്‍ കുത്തിയിരിപ്പ് പ്രതിഷേധസമരം നടത്തിയത് ശ്രദ്ധേയമായി.
കൊല്ലങ്കോട് പുഴയോരം മാമ്പറപ്പാടി കെ.കൃഷ്ണനാണ് (60) ഇന്നലെ പൊള്ളാച്ചി റോഡരികില്‍ പ്രതിഷേധസമരം നടത്തിയത്.ചുമരില്‍ ഗാന്ധിജിയുടെ ചിത്രം പതിച്ച ശുചിത്വ കേരളം സന്ദേശ പോസ്റ്ററിനു താഴെയാണ് കുത്തിയിരിപ്പ് നടത്തിയത്.
സമീപത്തെ സ്വകാര്യ ആശുപത്രിയില്‍നിന്നും വ്യാപകമായി രാസവസ്തു അടങ്ങിയ ലായിനി യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്തവിധത്തില്‍ ഒഴുക്കുന്നതായി കൃഷ്ണന് പറഞ്ഞു. ഇതിന് എത്രയുംവേഗം പരിഹാരനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണന് ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു മുന്നിലും റോഡരികിലും വ്യാപിച്ചുകിടന്ന മാലിന്യം കൃഷ്ണന് തനിച്ച് ശുചീകരണം നടത്തി നാട്ടുകാരുടെ പ്രശംസ നേടിയിരുന്നു. രാവിലെ ഒമ്പതിനു തുടങ്ങിയ കുത്തിയിരുപ്പ് സമരം 11.30 നിര്‍ത്തി.
ടൗണില്‍ മിക്കയിടങ്ങളിലും വര്‍ധിച്ചുകാണുന്ന മാലിന്യം നീക്കുന്നതിനു ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗവും നടപടി സ്വീകരിക്കുന്നതുവരെ സമരം നടത്തുമെന്ന് ജനസേവകനായ കൃഷ്ണന് പ്രഖ്യാപിച്ചു.
പൊള്ളാച്ചിറോഡില് യാത്രക്കാര്‍ക്കു വിഷമകരമാവുന്ന രീതിയില്‍ സ്വകാര്യ ആശുപത്രി മാലിന്യം തള്ളുന്നെന്ന പരാതിയില്‍ നോട്ടീസ് അയച്ചതായി ഗ്രാമപ്രഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ് പറഞ്ഞു.