കാ​മ​റ​യു​മി​ല്ല, നി​രീ​ക്ഷ​ണ​വു​മി​ല്ല..! കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാന്‍റും പരിസരവും മാലിന്യത്തിൽ; ദുരിതം പേറി യാത്രക്കാരും രോഗികളും

ഗാ​ന്ധി​ന​ഗ​ർ: നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വ​ന്നു പോ​കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ്‌‌സ്റ്റാ​ൻ​ഡി​നും ലാ​ബു​ക​ൾ​ക്കും സ​മീ​പം മാ​ലി​ന്യക്കൂന്പാരം.ആ​ർ​പ്പൂക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ക സ്ഥ​ല​മാ​ണ് മാ​ലി​ന്യം കൊ​ണ്ടു​നി​റ​ഞ്ഞ​ത്. മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​രു​തെ​ന്നും നി​ങ്ങ​ൾ കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നു​മു​ള്ള ബോ​ർ​ഡി​നു താ​ഴെ​യാ​ണ് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത്. കാ​മ​റ​യു​മി​ല്ല, നി​രീ​ക്ഷ​ണ​വു​മി​ല്ല എ​ന്ന​താ​ണ് സ​ത്യം.

ആ​ർ​പ്പൂ ക്ക​ര​ പ​ഞ്ചാ​യ​ത്ത് വ​ക ഷോ​പ്പിം​ഗ് കോ​ംപ്ല​ക്സ്് കെ​ട്ടി​ട​ത്തി​നോ​ട് ചേ​ർ​ന്നാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​തും ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​തും. മാ​ലി​ന്യക്കൂന്പാരത്തിന് സ​മീ​പ​ത്ത് ര​ണ്ടു ല​ബോ​റ​ട്ട​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ബ​യോ​പ്സി പ​രി​ശോ​ധ​ഫ​ലം തെ​റ്റാ​യി ന​ൽ​കി​യ ലാ​ബും മാ​മോ​ഗ്രാം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ലാ​ബും പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ഈ ​മാ​ലി​ന്യ​ക്കൂ​ന്പാ​ര​ത്തി​ന്‍റെ സമീപമാണ്.

ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന രോ​ഗി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി മാ​ലി​ന്യ​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ൽ കാ​ണാം. മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ ചി​ല മാ​ലി​ന്യ വ​സ്തു​ക്ക​ൾ പു​ഴുവരിച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പ് പ​ക​ർ​ച്ച​വ്യാ​ധി രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഗ്രാ​മ​ത​ല​ങ്ങ​ളി​ലും, ജി​ല്ലാ​ത​ല​ങ്ങ​ളി​ലും ആ​ഴ്ച​ക​ൾ തോ​റും യോ​ഗം കൂ​ടി വി​ല​യി​രു​ത്ത​ൽ ന​ട​ത്തു​ന്പോ​ഴാ​ണ് പ​ഞ്ചാ​യ​ത്ത് വ​ക സ്ഥ​ല​ത്ത് മ​ഞ്ഞ​പ്പിത്തം, ചി​ക്ക​ൻ​പോ​ക്സ് തു​ട​ങ്ങി​യ പ​ക​ർ​ച്ച വ്യാ​ധി രോ​ഗ​ങ്ങ​ൾ​ പടരാൻ ഏ​റെ സാ​ധ്യ​ത​യു​ള്ള മാ​ലി​ന്യം കുന്നുകൂടി കിടക്കുന്നത്.

മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് സ്വ​കാ​ര്യ ലാ​ബു​ക​ൾ​ക്ക് മു​ന്നി​ലാ​യി​ട്ടു പോ​ലും ലാ​ബ് അ​ധി​കൃ​ത​രും ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ത്തി​നു സ​മീ​പ​ത്ത് മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​നെ​തി​രെ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ ബോ​ധ്യ​പ്പെ​ടു​ത്തു​വാ​ൻ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം

Related posts