കൊഴിഞ്ഞാന്പാറ: മേനോൻപാറ പുഴപ്പാലത്ത് മാലിന്യനിക്ഷേപം വർ ധിച്ചു വരുന്നതിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തം. പൊതു സ്ഥലങ്ങളിൽ മാലിന്യ നിക്ഷേപം ശിക്ഷാർഹമാണെന്ന് പഞ്ചായത്തധികൃതർ മുന്നറിയിപ്പു നൽകാറുണ്ടെങ്കിലും ഇതു സംബന്ധമായി നാട്ടുകാർ പരാതി അറിയിച്ചാലും നടപടി ഉണ്ടാവുന്നില്ലെന്നും ആരോപണമുണ്ട്.
മേനോൻപാറ പാലത്തിന്റെ പടിഞ്ഞാറെ അറ്റം എൽ ആകൃതിയിലുള്ള വളവു റോഡിലാണ് പ്ലാസ്റ്റിക്ക് ഉൾപ്പെടെ മാലിന്യം കുമിഞ്ഞു കുടുന്നത്. വാഹനയാത്രക്കാരും പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണ മാലിന്യങ്ങളും പാലത്തിനു സമീപമാണ് ഇടുന്നത്. ഈ സ്ഥലത്ത് തെരുവിളക്കുകളില്ലാത്തതും മാലിന്യ നിക്ഷേപി ക്കുന്നവർക്ക് സൗകര്യമായിരിക്കുകയാണ്.
പാലത്തിനു സമീപം സോളാർ ലാന്പുകൾ സ്ഥാപിക്കുകയും രാത്രികാലത്ത് പോലീസ് പെട്രോളിംഗ്് ഏർപ്പെടുത്തണമെന്നതും ജനകീയാവശ്യ മായിരിക്കുകയാണ്.