മുതലമട: പഞ്ചായത്തിന്റെ കിഴക്കൻഅതിർത്തിയായ ഗോവിന്ദാപുരം പുഴപ്പാലത്തിനരികെ മാലിന്യനിക്ഷേപം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം. പാലത്തിന്റെ എതിർവശത്തെ തമിഴ്നാട് ഭാഗത്തുള്ള വ്യാപാര സ്ഥാപനത്തിൽനിന്നുള്ള മാലിന്യമാണ് പുഴയിലേക്ക് പതിവായി നിക്ഷേപിക്കുന്നത്.
അറവുമാലിന്യവും ചാക്കിൽക്കെട്ടി പുഴയിൽ കൊണ്ടുവന്നിടാറുണ്ട്. അഞ്ചുപഞ്ചായത്തുകളിലേക്കു കുടിവെള്ളവിതരണം നടത്തുന്ന മീങ്കര ജലസംഭരണിയിലേക്കാണ് പുഴവെള്ളംവഴി മാലിന്യം ഒഴുകിയെത്തുന്നത്. ഇതു കുടിവെള്ള ഉപഭോക്കൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയും നിലനില്ക്കുന്നു.പാലത്തിൽ സോളാർലാന്പും കാമറയും സ്ഥാപിച്ച് മാലിന്യ നിക്ഷേപം നിക്ഷേപിക്കുന്നവരെ പിടികൂടണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.