പേരൂര്‍ക്കട: രാത്രിയുടെ മറവില്‍ മാലിന്യനിക്ഷേപം നടത്തിയ ആളെ കിണാവൂർ വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും പിന്തുടര്ന്നു പിടികൂടി. വാര്‍ഡ് പരിധിയില്‍ പഴയ മുടിപ്പുര റോഡിലാണ് മാലിന്യം നിക്ഷേപിച്ചത്.
പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം കൊണ്ടുവന്ന മുട്ടട സ്വദേശിയായ യുവാവിനെയാണ് കഴിഞ്ഞദിവസം രാത്രി കൗണ്‍സിലര്‍ ആര്. സുരകുമാരിയും നാട്ടുകാരും ചേര്‍ന്നു പിടികൂടിയത്.
ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ 100 മീറ്ററോളം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മാലിന്യം ഇയാളെക്കൊണ്ട് എടുപ്പിച്ചു. മുടിപ്പുര റോഡില്‍ മാലിന്യനിക്ഷേപം രൂക്ഷമായതോടെയാണ് നാട്ടുകാര്‍ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
റോഡിന്റെ വശങ്ങളില് പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കൊണ്ടിട്ട മാലിന്യം പിന്നീട് ഹെല്‍ത്ത് അധികൃതർ ചേര്‍ന്ന് നീക്കി.