ട്യൂഷന് പോയകുട്ടിയെ കാണാനില്ല; തെരഞ്ഞിറങ്ങിയ വീട്ടുകാരും നാട്ടുകാരും കണ്ടത് മാ​ലി​ന്യ​ക്കു​ഴി​യി​ൽ കാ​ലു​ക​ൾ; ഒ​മ്പതു വ​യ​സു​കാ​ര​ന്‍റെ മരണം താങ്ങാനാവാതെ കൊട്ടേക്കാട് ഗ്രാമം

കൊ​ട്ടേ​ക്കാ​ട് (തൃ​ശൂ​ർ): മാ​ലി​ന്യ​ക്കു​ഴി​യി​ൽ വീ​ണ് ഒ​ന്പ​തു വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഇ​ന്ന് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും.

കൊ​ട്ടേ​ക്കാ​ട് കു​ന്ന​ത്ത് പീ​ടി​ക​യി​ൽ കു​റു​വീ​ട്ടി​ൽ റി​ജോ ജോ​ണി​യു​ടെ മ​ക​ൻ ജോ​ണ്‍ പോ​ളി​നെ​യാ​ണ് (ഒന്പത്) ഇ​ന്ന​ലെ രാ​ത്രി വീ​ടി​ന് സ​മീ​പ​മു​ള്ള പ്ലാ​സ്റ്റി​ക് ക​ന്പ​നി​യി​ലെ മാ​ലി​ന്യ​ക്കു​ഴി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സൈ​ക്കി​ളി​ൽ പോ​കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ മാ​ലി​ന്യ​ക്കുഴി​യി​ൽ വീ​ണ​താ​ണെ​ന്നാ​ണ് നി​ഗ​മ​നം.

പ്ലാ​സ്റ്റി​ക് ക​ന്പ​നി വേ​ണ്ട​ത്ര സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ​യാ​ണോ മാ​ലി​ന്യ​ക്കു​ഴി നി​ർ​മി​ച്ച​തെ​ന്ന് ഇ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. ഇ​ന്ന​ലെ വൈ​കീ​ട്ട് മു​ത​ൽ ജോ​ണ്‍ പോ​ളി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് വീ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും നാ​ട്ടു​കാ​രും ഏ​റെ​നേ​രം തെര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യും. അ​മ്മ: സ​ന. സ​ഹോ​ദ​രി​മാ​ർ: നേ​ഹ കീ​സ്റ്റി, ദി​യ റോ​സ്.

തെര​ച്ചി​ലി​നൊ​ടു​വി​ൽ മാ​ലി​ന്യ​ക്കു​ഴി​യി​ൽ കാ​ലു​ക​ൾ കണ്ടു…
തൃ​ശൂ​ർ: കാ​ണാ​താ​യ ഒ​ന്പ​തു വ​യ​സു​കാ​ര​നെ തേ​ടി വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും തെര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ലാ​സ്റ്റി​ക് ക​ന്പ​നി​യി​ലെ മാ​ലി​ന്യ​ക്കു​ഴി​യി​ൽനി​ന്ന് ര​ണ്ടു കാ​ലു​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന​ത് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്.

ഉ​ട​ൻ നാ​ട്ടു​കാ​രി​ൽ ഒ​രാ​ൾ മാ​ലി​ന്യ​ക്കുഴി​യി​ലേ​ക്ക് ചാ​ടു​ക​യും ജോ​ണ്‍​പോ​ളി​നെ മാ​ലി​ന്യ​ക്കു​ഴി​യി​ൽനി​ന്ന് പു​റ​ത്തെ​ടു​ക്കു​ക​യും ചെ​യ്തു. കു​ട്ടി​ക്ക് അ​പ്പോ​ൾ ചെ​റി​യ അ​ന​ക്ക​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ അ​തി​വേ​ഗം ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.

കു​ട്ടി സാ​ധാ​ര​ണ ഇ​തു​വ​ഴി സൈ​ക്കി​ളും ത​ള്ളി പോ​കാ​റു​ണ്ടെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. പ്ലാ​സ്റ്റി​ക് ക​ന്പ​നി​യി​ൽനി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ഈ ​കു​ഴി​യി​ലേ​ക്ക് നേ​രി​ട്ടെ​ത്തു​ക​യാ​ണ്. പ്ലാ​സ്റ്റി​ക് ക​ന്പ​നി​ക്ക് ലൈ​സ​ൻ​സു​ണ്ടോ, മാ​ലി​ന്യ​ക്കു​ഴി​യു​ടെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പോ​ലീ​സും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​കരും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

മാ​ലി​ന്യ​ക്കു​ഴി​യി​ൽനി​ന്ന് സൈ​ക്കി​ൾ ഇ​പ്പോ​ഴും പു​റ​ത്തെ​ടു​ത്തി​ട്ടി​ല്ല. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും മ​റ്റും എ​ത്തി​യ ശേ​ഷ​മേ സൈ​ക്കി​ൾ പു​റ​ത്തെ​ടു​ക്കൂ. ജോ​ണ്‍​പോ​ളി​ന്‍റെ കു​ടും​ബം ഇ​വി​ടെ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​ണ്. കു​ട്ടി ട്യൂ​ഷ​നു പോ​യി​രി​ക്കു​മെ​ന്ന ധാ​ര​ണ​യി​ലാ​യി​രു​ന്നു വീ​ട്ടു​കാ​ർ. സ​ഹോ​ദ​രി വ​ന്ന​പ്പോ​ഴാ​ണ് ജോ​ണ്‍​പോ​ൾ ട്യൂ​ഷ​നു വ​ന്നി​ട്ടി​ല്ലെ​ന്ന് മ​ന​സി​ലാ​യ​തും തെര​ച്ചി​ൽ തു​ട​ങ്ങി​യ​തും

Related posts

Leave a Comment