കൊഴിഞ്ഞാന്പാറ: വടകരപ്പതി പഞ്ചായത്തിൽ സ്വകാര്യ വ്യക്തിയുടെ പറന്പിൽ ലോറിയിൽ കൊണ്ടുവന്ന നിക്ഷേപിച്ച മാലിന്യം നാട്ടുകാർ പിടികൂടി കൊഴിഞ്ഞാന്പാറ പോലീസിനു പരാതി നൽകി. ഇന്നലെ കാലത്ത് എട്ടിനാണ് ലോറിയിൽ പ്ലാസ്റ്റിക്ക്, ഉപയോഗിച്ച കിടക്ക, പഴയ വസ്ത്രങ്ങളും മാലിന്യത്തിൽ കലർന്നിരുന്നു.എലിപ്പനി ഭീതി കാര ണം മാലിന്യം നീക്കം ചെയ്യണമെന്ന് പോലീസിനോട് നാട്ടുകാർ ആവശ്യ പ്പെട്ടു.
മാലിന്യ നിക്ഷേപത്തിന് സമീപ ത്തായി കിണറുമുണ്ട്.സംഭവ സ്ഥല ത്തെത്തിയ പോലീസ് മാലിന്യം കൊ ണ്ടു വന്ന സ്ഥലത്തേക്ക തന്നെ നീക്കം ചെയ്യാൻ സ്ഥലം ഉടമയ്ക്കു നിർദേശം നൽകി. വടകരപ്പതി പഞ്ചായത്തിന്റെ ഏതു ഭാഗത്തു മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ചാലും തടയുമെന്ന മുന്നറിയപ്പോടാണ് ജനം പിരിഞ്ഞുപോയത്.