വെള്ളിക്കുളങ്ങര: ചാലക്കുടിവെള്ളിക്കുളങ്ങര പൊതുമരാമത്ത് റോഡിലെ കമലക്കട്ടിയിൽ മാലിന്യ നിക്ഷേപിക്കുന്നത് യാത്രക്കാർക്ക് ദുരിതമായി.മാംസാവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങളാണ് പ്ലാസ്റ്റിക് ബാഗുകളിലും ചാക്കുകളിലും നിറച്ച് ഇവിടെ റോഡിൽ കൊണ്ടുവന്നിടുന്നത്. കഴിഞ്ഞ രാത്രിയിലും കോടശേരി, മറ്റത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് സാമൂഹിക വിരുദ്ധർ ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്നത്.
വനംവകുപ്പിന്റെ തേക്കുതോട്ടത്തിലൂടെ റോഡ് കടന്നുപോകുന്ന ഭാഗത്താണ് മാലിന്യം നിക്ഷേപം നടക്കുന്നത്. വിജനപ്രദേശമായതിനാലാണ് മാലിന്യം കൊണ്ടിടുന്നവർ ഇവിടം സുരക്ഷിത കേന്ദ്രമായി കണക്കാക്കുന്നത്. കമലക്കട്ടിയിലെ മാലിന്യ നിക്ഷേപം അവസാനിപ്പിക്കുന്നതിനായി ഇവിടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും പോലിസ് പട്രോളിംഗ് നടത്തുന്നതിനും വർഷങ്ങൾക്കു മുന്പേ തീരുമാനമുണ്ടായെങ്കിലും ഫലപ്രദമായ നടപടികൾ ഇനിയും ഉണ്ടായിട്ടില്ല.