ലോകമെമ്പാടുമുള്ള ജനങ്ങള്‍ ആദരവോടുകൂടി കണ്ടിട്ടുള്ള വ്യക്തിയാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. അദ്ദേഹത്തിന്റെ കുടുംബസ്‌നേഹവും ആഢ്വത്വവും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒബാമ കുടുംബത്തില്‍ നിന്ന് പുറത്തുവരുന്നത് അത്ര നല്ല വാര്‍ത്തയല്ല. ഒബാമയുടെ മൂത്ത മകള്‍ മാലിയയെ സംബന്ധിച്ചതാണ് ആ വാര്‍ത്ത. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ ഉന്നതപഠനത്തിനായി അയച്ചിരിക്കുന്ന മാലിയയുടെ പോക്ക് അത്ര നല്ലതല്ലെന്നാണ് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാലിയ ഒബാമ പ്രണയത്തിലാണെന്നും സിഗരറ്റ് വലി പോലുള്ള ദൂശീലങ്ങളില്‍ പെട്ടിരിക്കുകയാണെന്നുമാണ് മാധ്യമങ്ങള്‍ വീഡിയോയും ചിത്രങ്ങളും അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ ബിരുദം ചെയ്യുന്ന ഒബാമയുടെ പത്തൊമ്പതുകാരിയായ മകള്‍ കഴിഞ്ഞ ശനിയാഴ്ച്ച ന്യൂഹെവനില്‍ വെച്ചു നടന്ന ഹാര്‍വാഡ് യേല്‍ ഗെയിമില്‍ പങ്കെടുക്കുന്നതിനിടെ സിഗരറ്റ് വലിക്കുന്നതിന്റെയും ക്രിസ്മണ്‍ എന്ന യുവാവിനെ ചുംബിക്കുന്നതിന്റെയും ചിത്രങ്ങള്‍ ഡെയ്‌ലി മെയ്ലില്‍ എന്ന മാധ്യമമാണ് ആദ്യം പുറത്തുവിട്ടത്.
പിന്നീട് വിദേശചാനലുകളടക്കം ഏറ്റെടുക്കുകയായിരുന്നു. ക്രിസ്മണുമായി ഡേറ്റ് ചെയ്യുകയാണ് മാലിയ എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മാലിയയുടെ സ്വകാര്യതയെ മാധ്യമങ്ങള്‍ മാനിക്കണമെന്നുള്ള വിമര്‍ശനങ്ങളും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. ഒരു വര്‍ഷം മുമ്പ് തന്റെ ഇളയമകള്‍ സാഷയും ഡേറ്റിംഗ് ആരംഭിച്ചതായി ഒബാമ വെളിപ്പെടുത്തിയിരുന്നു.