ബോളിവുഡ് താരം മല്ലിക ഷെരാവത് ഇത്തവണ കാൻ ചലച്ചിത്രോത്സവത്തിൽ പ്രത്യക്ഷപ്പെട്ടത് വേറിട്ട രീതിയിലാണ്. മുന്‍പ് വ്യത്യസ്ത ഫാഷനുകളിൽ കാനിലെ റെഡ് കാർപ്പറ്റിൽ കാമറകൾക്കു മുന്നിൽ വിലസിയ മല്ലിക പക്ഷെ ഇത്തവണ ഇരുന്പു കൂട്ടിൽ ചങ്ങലയിൽ ബന്ധിക്കപ്പെട്ട നിലയിലാണ് പ്രത്യക്ഷപ്പെട്ടത്.
മനുഷ്യക്കടത്ത്, കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം എന്നിവയ്ക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് നടി കൂട്ടിലടയ്ക്കപ്പെട്ട നിലയിൽ എത്തിയത്. ഫ്രീ എ ഗേൾ എന്ന എൻജിഒ യുടെ പ്രതിനിധിയായാണ് മല്ലിക ഷെരാവത്ത് ഇത്തവണ കാൻ ചലച്ചിത്രോത്സവത്തിൽ പങ്കെടുത്തത്.
പെൺകുട്ടികൾ കെണിയിൽ അകപ്പെടുന്നതിനെ സൂചിപ്പിക്കാനാണ് താൻ കൂട്ടിലടയ്ക്കപ്പെട്ട നിലയിൽ പ്രത്യക്ഷപ്പെട്ടതെന്ന് താരം പറയുന്നു. ഇത് ഒന്‍പതാമത്തെ തവണയാണ് മല്ലിക കാൻ ചലച്ചിത്രോത്സവത്തിനെത്തുന്നത്.