ഒരു കാലത്ത് ഗ്ലാമര്‍ പ്രകടനത്തിലൂടെ ഇന്ത്യയിലെമ്പാടും ആരോധകരെ സൃഷ്ടിച്ച നടിയായിരുന്നു മല്ലിക ഷെരാവത്ത്.
പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ആര്‍കെ എന്ന ചിത്രത്തിലൂടെയാണ് മല്ലിക വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്.
2003 ല്‍ പുറത്തിറങ്ങിയ ഖ്വായിഷ് എന്ന സിനിമയിലൂടെ ആണ് മല്ലിക ഷെരാവത്ത് ബോളിവുഡിലെത്തുന്നത്. 2004ല്‍ പുറത്തിറങ്ങിയ മര്‍ഡര്‍ താരത്തിന്റെ പ്രശസ്തി ഉയര്‍ത്തി.
സിനിമയില്‍ ഇമ്രാന് ഹാഷ്മിയും മല്ലികയും ഒരുമിച്ചുള്ള ഇന്റിമേറ്റ് സീനുകളും മല്ലികയുടെ ബിക്കിനി സീനുകളും ബി ടൗണില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു.
2004 ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഓന്നായിരുന്നു അനുരാഗ് ബാസു ഒരുക്കിയ മര്‍ഡര്‍.
ശേഷം ഒട്ടനവധി ഐറ്റം ഡാന്‍സുകളിലും ഗ്ലാമറസ് വേഷങ്ങളിലും മല്ലിക ഷെരാവത്ത് എത്തി.
തെന്നിന്ത്യന്‍ സിനിമകളിലും മല്ലികയുടെ ഡാന്‍സ് നമ്പറുകള്‍ എത്തി. വിദേശത്തേക്ക് താമസം മാറിയതോടെയാണ് മല്ലിക ഷെരാവത്തിനെ ലൈം ലൈറ്റില്‍ കാണാതായത്.
ഇപ്പോള്‍ ഇതാ താന്‍ മുമ്പ് ചെയ്ത ഗ്ലാമറസ് വേഷങ്ങളെക്കുറിച്ചും തനിക്ക് സിനിമാ മേഖലയില്‍ നിന്നുമുണ്ടായ അനുഭവങ്ങളും വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് മല്ലിക ഷെരാവത്ത്.
താന്‍ അതീവ ഗ്ലാമറസ് ആയി അഭിനയിക്കുന്നത് മൂലം ഇന്ത്യയിലെ സ്ത്രീകള്‍ക്ക് തന്നോട് ചില അനിഷ്ടം ഉണ്ടായിരുന്നെന്നാണ് മല്ലിക പറയുന്നത്.
പക്ഷെ പുരുഷന്മാര്ക്ക് തന്നോട് വലിയ സ്നേഹമായിരുന്നെന്നും മല്ലിക ഷെരാവത്ത് പറയുന്നു. എനിക്ക് തോന്നുന്നത് എന്റെ ഗ്ലാമര്‍ അവരെ സംബന്ധിച്ച് വളരെയധികമായിരുന്നു.
എനിക്ക് അതില്‍ ഒരു ഖേദവും ഉണ്ടായിരുന്നില്ല. മര്‍ഡറില്‍ ഞാന്‍ ബിക്കിനി ധരിച്ചു. എനിക്ക് മുമ്പും നടിമാര്‍ ബിക്കിനി ധരിച്ചിട്ടുണ്ടായിരുന്നു.
എനിക്ക് നല്ല ശരീരമാണ്. ബീച്ചില്‍ ഒരു സാരി ധരിച്ച് നില്‍ക്കണമെന്നാണോ നിങ്ങള്‍ക്ക്.
ഞാന്‍ ബിക്കിനി ധരിക്കുകയും എന്റെ ശരീരം ആഘോഷിക്കുകയും ചെയ്യും. കാരണം എന്നെ സംബന്ധിച്ച് അത് വളരെ സ്വാതന്ത്ര്യം നല്‍കുന്നതായിരുന്നു.
പക്ഷെ അത് അഭിമുഖീകരിക്കാന്‍ ആളുകള്‍ക്ക് പറ്റുന്നുണ്ടായിരുന്നില്ല. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. പുരുഷന്മാര്ക്ക് എന്നോട് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.
ഇന്ത്യയിലെ പുരുഷന്മാര് എന്നെ സ്നേഹിക്കുന്നു. ഞാന്‍ തിരിച്ച് അവരെയും സ്നേഹിക്കുന്നു. ചില സ്ത്രീകള്‍ക്ക് മാത്രമാണ് എന്നോട് നീരസം.
എന്തു കൊണ്ടാണെന്ന് എനിക്കറിയില്ല. എനിക്ക് സാഹോദര്യം ഇഷ്ടമാണ്, മല്ലിക ഷെരാവത്ത് പറഞ്ഞു.
നേരത്തെ സിനിമയില്‍ സ്ത്രീകളോടുള്ള മനോഭാവത്തിന് മാറ്റം വന്നു തുടങ്ങിയെന്ന് മല്ലിക ഷെരാവത്ത് പറഞ്ഞിരുന്നു.
മുമ്പ് നായികമാര്‍ക്ക് സിനിമകളില്‍ പ്രാധാന്യം ഉണ്ടായിരുന്നില്ല. വ്യക്തിത്വം ഇല്ലാത്ത ശൂന്യമായ കഥാപാത്രങ്ങളായിരുന്നു നടിമാര്‍ക്ക് ലഭിച്ചിരുന്നത്.
ഇന്ന് അതില്‍ മാറ്റമുണ്ട്. ഗെഹരിയാനില്‍ ദീപിക ചെയ്തത് തന്നെയാണ് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് മര്‍ഡറില്‍ ഞാന്‍ ചെയ്തത്.
പക്ഷെ അന്ന് ആളുകളുടെ മനോഭാവം വേറെയായിരുന്നെന്നും മല്ലിക ഷെരാവത്ത് ചൂണ്ടിക്കാട്ടി.
ചിത്രത്തിലെ ദീപികയുടെ ഇന്റിമേറ്റ് സീനുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. സിനിമയിലെ ആദ്യ കാലത്ത് മാധ്യമങ്ങളിലെയും സിനിമാ മേഖലയിലെയും ഒരു വിഭാഗം തന്നെ ശല്യപ്പെടുത്തിയിരുന്നു എന്നും മല്ലിക ഷെരാവത്ത് വ്യക്തമാക്കിയിരുന്നു.