ഇന്നു നായികമാർക്ക് അവരുടെ ശരീരത്തിൽ ആത്മവിശ്വാസമുണ്ട്. ഞാൻ മർഡർ എന്ന സിനിമ ചെയ്തപ്പോൾ സിനിമയിലെ ബിക്കിനി, ചുംബന സീനികളെപ്പറ്റി ആളുകൾ പലതും പറഞ്ഞു.
ഇന്ന് ഗെഹരിയാനിൽ ദീപിക ചെയ്തതാണ് 15 വർഷം മുമ്പ് ഞാൻ ചെയ്തത്. പക്ഷേ അന്ന് ആളുകൾ വളരെ പിന്തിരിപ്പൻ ചിന്താഗതിക്കാരായിരുന്നു.
മാധ്യമങ്ങളിലെയും ഇൻഡസ്ട്രിയിലെയും ഒരു വിഭാഗം എന്നെ ഉപദ്രവിക്കുകയായിരുന്നു. അവർ എന്നെ ശരീരത്തെയും ഗ്ലാമറിനെയുംപറ്റി മാത്രമാണ് പറഞ്ഞത്.
എന്റെ അഭിനയത്തപ്പറ്റിയായിരുന്നില്ല. ഞാൻ ദശാവതാരം, പ്യാർ കെ സൈഡ് എഫക്ട്സ്, വെൽക്കം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ആരും എന്റെ അഭിനയത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല.
-മല്ലിക ഷെരാവത്ത്