സോഷ്യല്‍ മീഡിയയില്‍ ആവട്ടെ സിനിമാരംഗത്ത് ആവട്ടെ ഇന്ദ്രന് എല്ലാവര്ക്കും സ്വീകാര്യനാണ്. കാരണം ശാന്ത സ്വഭാവക്കാരനാണ് ഇന്ദ്രന്. പക്ഷേ രാജു ആരാണെന്ന് എല്ലാവരേക്കാളും നന്നായിട്ട് ഇന്ദ്രന് അറിയാം.
അതുകൊണ്ട് തന്നെ രാജുവിനെക്കുറിച്ച് ആരെങ്കിലും കുറ്റം പറഞ്ഞാല്‍ ആദ്യം സങ്കടപ്പെടുന്നത് ഇന്ദ്രനാണ്. എന്തിനാണ് അവന്റെ നേരേ ഇങ്ങനെ സംസാരിക്കുന്നത് എന്ന് ചോദിക്കും.
എന്നാല്‍ അതൊക്കെ പണ്ടായിരുന്നു. ഇന്ന് അതൊക്കെ ഞങ്ങള്‍ വിട്ടു. രാജുവിന്റെ ഒരു ആറ്റിറ്റിയൂഡ് പലപ്പോഴും എനിക്ക് കണ്ട് പഠിക്കണമെന്ന് തോന്നിയിട്ടുണ്ടെന്ന് മല്ലിക സുകുമാരൻ
അവന് പുറത്തുപോയി പഠിച്ചതുകൊണ്ടൊക്കെ ആവും പല കാര്യങ്ങളും ജസ്റ്റ് ഡോണ്ട് കെയര്‍ എന്ന മട്ടില്‍ അങ്ങ് വിടും.