റോഡ് നന്നാക്കിയിട്ടേ ലംബോര്‍ഗിനി വീട്ടിലേക്ക് കൊണ്ടുവരികയുളളൂ എന്നാണ് പൃഥിരാജ് പറഞ്ഞത്! പൃഥ്വിയേക്കാള്‍ ഇന്ദ്രന്‍ വണ്ടിയോടിക്കുന്നതാണ് എനിക്ക് സമാധാനം; മക്കളുടെ ഡ്രൈവിംഗിനെക്കുറിച്ച് മല്ലിക സുകുമാരന്‍

അടുത്തിടെ നടന്‍ പൃഥ്വിരാജ് 2.13 കോടി രൂപ വില വരുന്ന ലംബോര്‍ഗിനി സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു. കേരളത്തില്‍ തന്നെ 41 ലക്ഷത്തോളം രൂപ ലക്ഷങ്ങള്‍ നികുതിയടച്ച പൃഥിരാജിനെ അഭിനന്ദിച്ച് നിരവധിയാളുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ലംബോര്‍ഗിനി സ്വന്തമാക്കുന്ന മലയാളത്തിലെ ആദ്യ താരമാണ് പൃഥ്വി.

ഇതൊക്കെയാണെങ്കിലും, പൃഥിരാജിന്റെ വാഹനപ്രേമം ഇത്രയും പ്രശസ്തമാണെങ്കിലും, തനിക്ക് ഇന്ദ്രജിത്ത് കാര്‍ ഓടിക്കുന്നതാണ് സമാധാനമെന്നാണ് അമ്മ മല്ലിക സുകുമാരന്‍ പറയുന്നത്. പൃഥ്വിരാജിന്റെ സ്പീഡാണ് ഇതിന് കാരണം. മാത്രമല്ല ഈ കാര്‍ തിരുവനന്തപുരത്തുള്ള തറവാട്ട് വീട്ടിലേക്ക് തത്കാലം കൊണ്ടുവരില്ലെന്നാണ് മല്ലിക പറയുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യം വെളിപ്പെടുത്തിയത്. അതിന്റെ കാരണമായി മല്ലിക പറയുന്നതിങ്ങനെ…

ഈ വീട്ടില്‍ ഇന്ദ്രജിത്തിന്റെ പുതിയ കാര്‍ വന്നു, പൃഥ്വിരാജിന്റെ പോര്‍ഷെ ടര്‍ബോ വന്നു. പക്ഷേ, പൃഥ്വിയുടെ പുതിയ ലംബോര്‍ഗിനി കൊണ്ടുവന്നിട്ടില്ല. കഴിഞ്ഞ ദിവസം പൃഥ്വിരാജിനോട് ഞാന്‍ ചോദിച്ചു എന്താ മോനെ ലംബോര്‍ഗിനി കൊണ്ടുവരാത്തെന്ന്. അവന്‍ പറഞ്ഞു ആദ്യം അമ്മ ഈ റോഡ് നന്നാക്കാന്‍ നോക്കൂ.

കുറേ വര്‍ഷങ്ങളായി പറയുന്നുണ്ടല്ലോ ആരോടൊക്കെയോ പറഞ്ഞു ഇപ്പൊ ശരിയാക്കാമെന്ന്. കരമടയ്ക്കുന്ന ഈ റോഡ് നേരെയാക്കാന്‍ ഞാന്‍ കുറെയായി നിവേദനം നല്‍കിയിട്ടുണ്ട്. മിനി ബസ് ഒക്കെ ഓടിയിരുന്ന റോഡാണ്. പക്ഷേ വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്. കെ മുരളീധരന്‍ എം എല്‍ എയുടെ മണ്ഡലത്തിലാണ് വീട്. അദ്ദേഹവും കൗണ്‍സിലര്‍മാരും ഇക്കുറി റോഡ് നന്നാക്കി തരാമെന്നു ഉറപ്പു നല്‍കിയിട്ടുണ്ട്.

ഇന്ദ്രനും പൃഥ്വിയും നന്നായി വാഹനമോടിക്കും. പക്ഷേ, ഇന്ദ്രജിത്ത് ഓടിക്കുന്നതാണ് എനിക്ക് സമാധാനം. രാജുവിന് ഭയങ്കര സ്പീഡാണ്. ഇത്ര സ്പീഡ് വേണ്ടെന്ന് ഞാന്‍ പറയാറുണ്ട്. പക്ഷെ അപ്പോള്‍ അവന്‍ പറയും ഇല്ലമ്മേ റോഡ് ക്ലിയര്‍ ആകുമ്പോഴല്ലേ ഞാന്‍ സ്പീഡില്‍ പോകുന്നതെന്ന്. നമ്മുടെ കേരളത്തിലെ അവസ്ഥ പക്ഷെ അങ്ങനെയല്ല.

ഓടിക്കുന്ന നമ്മള്‍ ചിലപ്പോള്‍ നല്ല ആത്മവിശ്വാസത്തിലായിരിക്കും നിയമങ്ങള്‍ മറ്റും ശ്രദ്ധിച്ചു വളരെ സൂക്ഷ്മതയോടെ ഓടിക്കുന്നവരായിരിക്കും. പക്ഷേ, എതിരെ വരുന്നവര്‍ അങ്ങനെയല്ലല്ലോ. എതിരെ വരുന്ന വണ്ടി ഏതവസ്ഥയിലാണെന്ന് നമുക്ക് യാതൊരു രൂപവും ഉണ്ടായിരിക്കില്ല. പലയിടത്തും ഞാന്‍ കണ്ടിട്ടുണ്ട്. പ്രധാന ബസില്‍ പോലും ഡ്രൈവര്‍ ഇല്ലെങ്കില്‍ അതിലെ കിളിയായിരിക്കും വണ്ടി ഓടിക്കുന്നത്.’ മല്ലിക പറഞ്ഞു

 

 

Related posts