സുകുവേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ ഈ പലയിടത്തുള്ള താമസം ഉണ്ടാവില്ലായിരുന്നു. എല്ലാവരും കൂടി ഒരുമിച്ച് നിൽക്കത്തേയുള്ളു. അത് എനിക്ക് നല്ല ഉറപ്പാണ്. ആൺപിള്ളേർ അച്ഛനും അമ്മയ്ക്കുമൊപ്പം നിൽക്കണമെന്ന് അദ്ദേഹം തീർച്ചയായും പറയുമായിരുന്നു.
മക്കൾ എങ്ങും പോകാതെ വീട്ടിൽ തന്നെ ഇരിക്കണമെന്നല്ല. സിനിമയ്ക്കും വിദേശയാത്രയ്ക്ക് പോകുന്നതിനുമൊന്നും അദ്ദേഹം എതിരല്ല. പക്ഷെ അൾട്ടിമേറ്റ്ലി ഒരുമിച്ച് താമസിക്കണം എന്ന രീതിയാണ്.
ഇന്ന് അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഇന്ദ്രനോടും രാജുവിനോടും എന്തിനാടാ ഇങ്ങനെ പലയിടത്ത് നിൽക്കുന്നതെന്ന് ചോദിക്കുമായിരുന്നു. മാത്രമല്ല അവർക്ക് അതാണ് താൽപര്യമെന്ന് പറഞ്ഞാൽ തനിക്ക് ഇങ്ങനൊരു ആഗ്രഹമുണ്ടെന്ന് അദ്ദേഹം തുറന്നു പറയുമായിരുന്നു.
അമ്മമാർ പക്ഷെ അത് പറയില്ല. പേടിയാണ്, കാരണം പണ്ടേ നമ്മുടെ നാട്ടിൽ അമ്മായിയമ്മമാർ പിശകാണ് എന്നൊരു ചൊല്ലുണ്ടല്ലോ. അമ്മായിയപ്പനെ ആരും പറയില്ല. അങ്ങനൊരു കുഴപ്പമുണ്ട്. അതുകൊണ്ട് ഞാൻ അത് പറയില്ല. -മല്ലിക സുകുമാരൻ