ന്യൂഡൽഹി: ജി-20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നു നടത്തുന്ന അത്താഴവിരുന്നിലേക്ക് രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയ്ക്കു ക്ഷണമില്ല.
രാഷ്ട്രീയ നേതാക്കളെ ക്ഷണിക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കാബിനറ്റ് റാങ്കിലുള്ള ഖാർഗയെ ചടങ്ങിൽനിന്ന് ഒഴിവാക്കിയത്.
കേന്ദ്രത്തിലെ കാബിനറ്റ് മന്ത്രിമാർ, സഹമന്ത്രിമാർ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർക്ക് അഴവിരുന്നിലേക്കുക്ഷണമുണ്ട്.
മുൻ പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിംഗ്, എച്ച്.ഡി. ദേവഗൗഡ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. മുഴുവൻ സെക്രട്ടറിമാരും മറ്റു വിശിഷ്ട വ്യക്തികളും അതിഥികളുടെ പട്ടികയിലുണ്ട്.