തന്റെ അനുഭവങ്ങളിലൂടെ പഴയകാലത്തെ സിനിമയും ഇപ്പോഴത്തെ മാറ്റവും സൂചിപ്പിക്കുകയാണ് മല്ലിക സുകുമാരൻ. അന്നത്തെ കാലത്ത് ഡബ്ബിംഗ് ഉണ്ടായിരുന്നില്ല. കാമറ വച്ച് അപ്പോൾ തന്നെ ഡയലോഗ് എടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സ്ക്രിപ്റ്റ് എല്ലാവരും നന്നായി പഠിക്കാറുണ്ട്. എങ്ങനെ ഡയലോഗ് പറയണം, അവതരിപ്പിക്കണം എന്നൊക്കെ റിഹേഴ്സൽ കഴിയുമ്പോഴേക്ക് പക്കാ അറിയുമായിരുന്നു.
എന്നാൽ ഇന്ന് അങ്ങനെയല്ല. എന്താണ് എന്റെ വേഷം, എന്താണ് ഞാൻ പറയേണ്ടത് എന്നൊക്കെ കാമറയുടെ മുന്നിൽ വന്നതിനു ശേഷം ചോദിക്കുന്നവരുമുണ്ട്. സീനിയർ ആർട്ടിസ്റ്റുകൾ അല്ല, പുതിയ പുതിയ കുട്ടികളുണ്ട്.
അതിന്റെ ഗൗരവം ഇല്ലാത്തത് കൊണ്ടായിരിക്കാം ചെലപ്പോൾ. സിനിമ എന്നത് ഒരു വിനോദോപാധി അല്ലാതെ ഇത് നമ്മുടെ അന്നമാണ് എന്ന് കരുതുന്ന തലമുറയിൽനിന്ന് പുതിയതലമുറ മാറിപ്പോയി.
ഇപ്പോൾ അവർക്കൊക്കെ സിനിമ എന്ന് പറഞ്ഞാൽ ഗ്ലാമർ, അതിന്റെ പൈസ, പേരും പ്രശസ്തിയും സമൂഹത്തിൽ ഇറങ്ങി നടക്കുമ്പോൾ അതിന്റെ പേരിൽ കിട്ടുന്ന ഒരു ആരാധന ഇതൊക്കെയേ ഉള്ളൂ.
ഞങ്ങളുടെയൊക്കെ കാലത്ത് വരുമാനമാണ് സിനിമ. ഒരു പടം അഭിനയിച്ചു കഴിഞ്ഞാൽ ഇത്ര രൂപ കിട്ടുമ്പോൾ അതു നമുക്കു നിത്യ ചെലവിനുള്ളതാണ്. ഇന്നിപ്പോൾ സിനിമയേക്കാൾ കാശ് പലരും ഉദ്ഘാടനത്തിന് പോയാൽ കിട്ടും. കാലം മാറിയതിന്റെ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്ന് മല്ലിക സുകുമാരൻ പറഞ്ഞു.
‘ഇന്നിപ്പോൾ സിനിമയേക്കാൾ കാശ് പലരും ഉദ്ഘാടനത്തിന് പോയാൽ കിട്ടും. ഇങ്ങനെ കാലം മാറിയതിന്റെ ഒരുപാട് വ്യത്യാസങ്ങൾ ഇപ്പോഴുണ്ടെന്നും മല്ലിക കൂട്ടിച്ചേർത്തു.’