ആരോപണം ഉന്നയിക്കുന്നവർക്ക് ഒരു ബാധ്യതയുണ്ട്. മൊത്തത്തിൽ പറയുന്നത് ശരിയല്ല. എല്ലാ സിനിമാക്കാരും അങ്ങനെയാണോ എന്ന് ചോദിച്ചാൽ ഒരിക്കലും അല്ല. ഇപ്പോഴാണ് ഇത്തരം ഒരുപാട് വാർത്തകൾ വെളിയിൽ വരുന്നത്. ആരൊക്കെയാണ് കുറ്റക്കാർ എന്ന് കണ്ടുപിടിക്കുന്നതിന് സർക്കാർ കൂടുതൽ പ്രാധാന്യം കൊടുക്കണം.
മുൻപ് ജീവിച്ചിരുന്ന ഞങ്ങളെ പോലുള്ളവർക്കാണ് ആത് ആശ്വാസം. അന്നൊക്കെ നിർമാതാവായിരുന്നു എല്ലാം. ഇന്ന് ഒരുപാട് ടെക്നോളജി ഒക്കെ വന്നതോടെ ജോലി കൂടുതൽ എളുപ്പമായി. അന്നൊന്നും ഇങ്ങനെ അല്ലായിരുന്നു, ഇന്ന് സിനിമ വെറും ബിസിനസായി, ഇവിടം ശരിയല്ലെന്ന് തോന്നിയാൽ അന്തസായി പിന്മാറാം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് സർക്കാർ കണ്ടുപിടിക്കണം.
സംഘടനയോടും എനിക്ക് അതാണ് പറയാനുള്ളത്. ഏതെങ്കിലും പെൺകുട്ടികൾ പരാതിയുമായി വന്നാൽ അത് ആത്മാർഥമായി അന്വേഷിക്കണം. ആരുടെയെങ്കിലും കണ്ണീർ വീണിട്ടുണ്ടെങ്കിൽ അതിന് തിരിച്ചടി കിട്ടിയിരിക്കും. ചിലരൊക്കെ ഇപ്പോഴും അനുഭവിക്കുന്നത് കണ്ടില്ലേ എന്ന് മല്ലിക സുകുമാരൻ പറഞ്ഞു.