കൊളംബോ: ശ്രീലങ്കയുടെ വെറ്ററൻ ഫസ്റ്റ് ബൗളർ ലസിത് മലിംഗയും ഓസ്ട്രേലിയക്കെതിരായ ട്വന്റി- 20 സ്ക്വാഡിൽ ഇടംപിടിച്ചു. ഈ മാസം 17 ന് ആരംഭിക്കുന്ന ട്വന്റി- 20 പരന്പരയിൽ മലിംഗയുടെ തിരിച്ചുവരവിനാണ് വഴിയൊരുങ്ങുന്നത്. കഴിഞ്ഞ വർഷം ഏഷ്യാകപ്പിനിടെ മുട്ടിനു പരിക്കേറ്റ മലിംഗ വിശ്രമത്തിലായിരുന്നു. മൂന്നു മത്സരങ്ങളുടെ പരന്പരയിൽ ലങ്കയെ ഇടംകൈയൻ ബാറ്റ്സ്മാൻ ഉപുൽ തരംഗ നയിക്കും.
ക്യാപ്റ്റൻ ഏയ്ഞ്ചലോ മാത്യൂസ് പരിക്കേറ്റ് ടീമിനുപുറത്തായതിനെ തുടർന്നാണ് തരംഗയ്ക്ക് നറുക്കുവീണത്. ഓസ്ട്രേലിയലിലെ മെൽബണിലാണ് ആദ്യ മത്സരം. ഗീലോംഗിലും അഡ് ലയ്ഡിലും മറ്റുമത്സരങ്ങൾ നടക്കും.