കൊച്ചി: സൗദി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മല്ലു ട്രാവലര്‍ എന്ന യുട്യൂബ് വ്ളോഗര്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷക്കീര്‍ സുബാനെ(33)തിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.
ഇയാള്‍ ഇപ്പോള്‍ അമേരിക്കയിലാണ്. കഴിഞ്ഞ 13നായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ പ്രതിശ്രുതവരനൊപ്പം കൊച്ചിയിലെത്തിയ സൗദി യുവതിയുടെ ഇന്റര്‍വ്യൂ എടുക്കാനായി പ്രതി ഇവരെ കൊച്ചി നഗരത്തിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
കൂടെയുള്ള ആള് പുറത്തേക്ക് ഇറങ്ങിയ സമയം ഷക്കീര്‍ 29കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.