കോട്ടയം: ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ ഞെട്ടിത്തരിച്ചിരിക്കുന്ന പാക്കിസ്ഥാന് ജനറല്‍ അസിം ബജ്വയ്ക്ക് ഫേസ്ബുക്കിലൂടെ മലയാളികളുടെ വക പൊങ്കാല. പാക് അധിന കാഷ്മീരില്‍ ഇന്ത്യ നടത്തിയ ആക്രമണം നുണയാണെന്ന് അസിം ബജ്വ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനു പിന്നാലെയാണ് മലയാളികളുടെ വക ചറപറ തെറികള്‍ തുടങ്ങിയത്.
ഇന്ത്യക്കാരോട് കളിച്ചാല്‍ കളിപഠിപ്പിക്കും, എന്റെ ജനറല്‍ നായരേ നിങ്ങള്ക്കി ഗതിവന്നല്ലോ എന്ന് തുടങ്ങിയ രസകരമായ കമന്റുകളും ബജ്വയുടെ പേജില്‍ നിറഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ പതാകയുടെ ചിത്രങ്ങളും ഇടിട്ടുണ്ട്. അതേസമയം, പാക്കിസ്ഥാനില്‍ കടന്ന് ശക്തമായ തിരിച്ചടി നല്കിയ സൈന്യത്തെ രാജ്യം പ്രശംസ കൊണ്ടു മൂടുകയാണ്. സോഷ്യല്‍ മീഡിയകളില്‍ എല്ലാം സൈന്യത്തിന് അഭിവാദ്യം അര്‍പ്പിച്ച സന്ദേശങ്ങള്‍ നിറഞ്ഞുകഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നാലാക്രമണത്തില്‍ പാക് അധിനിവേശ കാഷ്മീരിലെ ഭീകരക്യാമ്പുകള്‍ തകര്‍ന്നടിഞ്ഞത്. 38 ഭീകരരും രണ്ടു പാക് സൈനികരും കൊല്ലപ്പെടുകയും ചെയ്തു.