ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി മല്ലു ട്രാവലർ എന്ന യൂട്യൂബർ ഷാക്കിർ സുബ്ഹാൻ. എറണാകുളം ജില്ലാ കോടതിയിലാണ് ഷാക്കിർ മുൻകൂർ ജാമ്യപേക്ഷ നൽകിയത്.
ഷക്കീറിനെതിരെ ഇന്നലെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പൊലീസ് ഷാക്കിറിന്റെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കും. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.
അഭിമുഖത്തിനായി എറണാകുളത്തെ ഒരു ഹോട്ടലിലേക്ക് യുവതിയെ ക്ഷണിച്ചുവരുത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നു ചൂണ്ടി കാണിച്ച് ഷാക്കിറിനെതിരെ സൗദി വനിത പരാതി നൽകിയിരുന്നു.
എന്നാൽ പരാതി വ്യാജമാണെന്ന് പറഞ്ഞ് ഷാക്കിർ വീഡിയോ പങ്കുവെച്ചിരുന്നു. തനിക്കെതിരായ പരാതിയെ മതിയായ തെളിവുകൾ കൊണ്ട് നേരിടുമെന്നും ഷാക്കിർ പ്രതികരിച്ചിരുന്നു. നിലവിൽ കാനഡയിലാണ് താനെന്നും നാട്ടിൽ തിരിച്ചെത്തിയാലുടൻ എല്ലാക്കാര്യങ്ങളും വിശദമാക്കുമെന്നും ഷാക്കിർ പറഞ്ഞു.