ലൈംഗീക അതിക്രമ കേസിൽ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന വ്ളോഗർ ഷാക്കിർ സുബാൻ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി.
ഷാക്കിറിന് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. ജാമ്യം ലഭിച്ച വ്ളോഗര്‍ ഷാക്കിര്‍ സുബാന് കൊച്ചിയിലെത്തി. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും നിയമപരമായി കേസിനെ നേരിടുമെന്നും ഷാക്കിര്‍ പ്രതികരിച്ചു.
നീതി കിട്ടുമെന്ന് പൂർണമായി വിശ്വസിക്കുന്നുണ്ട്. കോടതിയുടെ കനിവിലാണ് ജീവിതം. സ്റ്റേഷനിലേക്കാണ് പോകുന്നത്. പാസ്പോര്‍ട്ട് കൈമാറും. പോലീസിന്റെയും കോടതിയുടേയും നിര്‍ദേശപ്രകാരം മറ്റ് കാര്യങ്ങള്‍ ചെയ്യുമെന്നും ഷാക്കിര്‍ സുബാന് കൂട്ടിചേർത്തു.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ അഭിമുഖത്തിനു വേണ്ടി വിളിച്ചുവരുത്തി യുട്യൂബർ പീഡിപ്പിച്ചു എന്ന സൗദി യുവതിയുടെ പരാതിലാണ് ഷാക്കിറിനെതിരെ കേസ് എടുത്തിരിക്കുന്നത്.
എറണാകുളം സെൻട്രൽ പൊലീസ് യുവതിയുടെ പരാതിയിൽമേൽ ജാമ്യമില്ല വകുപ്പ് ചുമത്തിയിരുന്നു. കഴിഞ്ഞ മാസം 18നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
എന്റെ പേരില്‍ ഒരു ഫേക്ക് പരാതി വാര്‍ത്ത കണ്ടു. നൂറ് ശതമാനം ഫേക്ക് ആണു. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടും. എന്നൊട് ദേഷ്യം ഉള്ളവര്‍ക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണിത് എന്ന് അറിയാം.
എന്റെ ഭാഗം കൂടി കേട്ടിട്ട് അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു. എന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ ഷാക്കിർ പ്രതികരിച്ചിരുന്നു.