യുട്യൂബർ മല്ലു ട്രാവലർക്ക് എതിരായ പീഡന പരാതിയിൽ സൗദി യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി . എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.
പ്രതിസ്ഥാനത്തുള്ള മല്ലു ട്രാവലർ എന്ന ഷക്കീർ വിദേശത്തായതിനാൽ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. കേസിൽ അന്വേഷണം പുരോഗമിക്കുന്നു.
യുവതി കൊടുത്ത പരാതി വ്യാജമാണെന്ന പറഞ്ഞ് ഷക്കീർ വീഡിയോ ആയി രംഗത്ത് വന്നിരുന്നു. സെപ്റ്റംബർ 13-നാണ് കേസിനാസ്പദമായ സംഭവം.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ അഭിമുഖത്തിനു വേണ്ടി വിളിച്ചുവരുത്തി യുട്യൂബർ പീഡിപ്പിച്ചു എന്നാണ് സൗദി യുവതിയുടെ പരാതി. എറണാകുളം സെൻട്രൽ പൊലീസ് യുവതിയുടെ പരാതിയിൽമേൽ ജാമ്യമില്ല വകുപ്പ് ചുമത്തിയിരുന്നു.
സൗദി എംബസിക്കും, മുബൈയിലെ കോൺസുലേറ്റിനും യുവതി പരാതി നൽകിയിട്ടുണ്ട്.