തന്‍റെ പേരിലുള്ള ലൈംഗിക പരാതി നൂറ് ശതമാനവും വ്യാജം; പ്രതികരണവുമായി മല്ലു ട്രാവലര്‍

ലൈംഗിക അതിക്രമ പരാതിയില്‍ പ്രതികരിച്ച് മല്ലു ട്രാവലര്‍. തനിക്കെതിരായ പീഡന പരാതി നൂറ് ശതമാനം വ്യാജമാണെന്നും ആവശ്യമായ തെളിവുകള്‍ കാട്ടി അതിനെ നേരിടുമെന്നും തന്നോട് ദേഷ്യമുള്ളവര്‍ക്ക് ആഘോഷമാക്കാനുള്ള അവസരമാണിതെന്നും മല്ലു ട്രാവലര്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. എന്‍റെ  പേരില്‍ ഒരു ഫേക്ക് പരാതി വാര്‍ത്ത കണ്ടു. 100% ഫേക്ക് ആണു. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടും.

എന്നൊട് ദേഷ്യം ഉള്ളവര്‍ക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണിത് എന്ന് അറിയാം. എന്‍റെ  ഭാഗം കൂടി കേട്ടിട്ട് , അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു. എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്.

Related posts

Leave a Comment