കുന്നിക്കോട് : മിനിഹൈവേയില്‍ സ്വകാര്യബസുകളും കെഎസ്.ആര്.ടി.സിയും തമ്മില്‍ മല്‍സരയോട്ടം പതിവാകുന്നു.പരാതി പറഞ്ഞിട്ടും പരിശോധനകള്‍ ഇല്ലെന്ന് ആക്ഷേപം.പത്തനാപുരത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് ഇരുപത് മിന്നിട്ട് ഇടവേളകളിലാണ് സ്വകാര്യബസും കെഎസ്ആര്‍ടി.സിയും സര്‍വീസ് നടത്തുന്നത്.പലപ്പോഴും ഇവ രണ്ടും ഒരുമിച്ചാണ് ഓടുന്നത്.
മിന്നിട്ടുകളുടെ വ്യത്യാസത്തില്‍ ബസുകള്‍ ഒരേ ഭാഗത്തേക്ക് സര്‍വീസുകള്‍ നടത്തുന്നത് കാരണം പലപ്പോഴും മല്‍സരയോട്ടം പതിവാണ്. ഇതിനുപുറമെ ഇതെ റൂട്ടില്‍ കെ.എസ്.ആര്.ടി.സി കൂടി സര്‍വീസ് നടത്തുന്നതിനാല്‍ അപകടകരമായി രീതിയിലാണ് സ്വകാര്യബസുകളുടെ മരണപാച്ചില്‍.അമിതവേഗത്തില്‍ പായുന്ന ബസുകള്‍ മറ്റ് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതിനും കാരണമാകാറുണ്ട്.
രണ്ട് ദിവസം മുന്‍പ് തലവൂര്‍ രണ്ടാലൂംമൂട് ജംഗ്ഷനില്‍ അമിത വേഗതയിലെത്തിയ സ്വകാര്യബസ് സ്ക്കൂള് ബസുമായി കൂട്ടിയിടിച്ച് അപകടത്തില്‍ പെട്ടിരുന്നു.യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി ബസ് നിറുത്തുന്നത് റോഡിന്റെ മധ്യഭാഗത്ത് തന്നെയാണ്.ഇതിനാല്‍ മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാറില്ല.
പത്തനാപുരം, രണ്ടാംലുംമൂട്, കൊട്ടാരക്കര പാതയില്‍ തന്നെ അമിതവേഗത കാരണം വിവിധ അപകടങ്ങള്‍ നടന്നതിന്റെ പേരില്‍ പത്തിലധികം കേസുകള്‍ നിലവിലുണ്ട്.ഇതില്‍ അഞ്ച് എണ്ണം കെ.എസ്.ആര്.ടി.സി നേരിട്ട് കൊടുത്തതാണ്.മറ്റ് പാതകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
വാഹനവകുപ്പിന്റെ യോ പോലീസിന്റെയോ പരിശോധനകള്‍ നടക്കുന്നില്ല എന്നതാണ് വാസ്തവം.പത്തനാപുരം താലൂക്ക് ആസ്ഥാനം ആയിട്ടും വാഹനവകുപ്പിന്റെ ഓഫീസ് ഇവിടെ എത്തിയിട്ടില്ല.പുനലൂര്‍ ജോയിന്റ് ആര്.ടി.ഒയ്ക്കാണ് ചുമതല.അവരാകട്ടെ പത്തനാപുരം മേഖലയെ ശ്രദ്ധിക്കാറേയില്ല.ഫിറ്റ്നസ് ഇല്ലാത്ത ബസുകളും കുറവല്ല.