സാഗർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു.
മധ്യപ്രദേശിലെ സാഗറിലെ കോടതിയാണ് 24കാരനായ യുവാവിന് ശിക്ഷ വിധിച്ചത്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രതി കൃത്യം നടത്തിയത്.
പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം പ്രതിക്ക് ഏഴ് വര്‍ഷത്തെ കഠിന തടവും കോടതി വിധിച്ചു.
പോക്സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത ഒരാളെ പീഡിപ്പിച്ചതിന് കോടതി ഇയാള്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
2019ലാണ് സംഭവം നടന്നത്. വിവാഹചടങ്ങുകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പീഡിപ്പിച്ചതിന് ശേഷം ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.