ന്യൂയോർക്ക്: ആൻഡ്രോയിഡിലെ മാൽവേറുകളെ കണ്ടെത്തുന്നവർക്കുള്ള പാരിതോഷികം ഗൂഗിൾ രണ്ടു ലക്ഷം ഡോളറായി ഉയർത്തി. കഴിഞ്ഞ ആഴ്ച ജൂഡി മാൽവേർ ആൻഡ്രോയിഡിൽ പ്രശ്മുണ്ടാക്കിയതു കണക്കിലെടുത്താണ് കമ്പനിയുടെ പുതിയ നീക്കം.
സൈബർ സെക്യൂരിറ്റി കമ്പനിയായ ചെക്ക് പോയിന്റാണ് ജൂഡിയെക്കുറിച്ച് പുറത്തുവിട്ടത്. മാൽവേർ ആക്രമണമുള്ള ആപ്ലിക്കേഷനുകൾ വലിയ തോതിൽ പ്ലേ സ്റ്റോറിൽനിന്നു ഡൗൺലോഡ് ചെയ്യപ്പെടുന്നതിനാൽ ആക്രമണസാധ്യത വളരെയേറെയാണെന്ന് ചെക്ക് പോയിന്റ് ബ്ലോഗിൽ കുറിച്ചിരുന്നു. ചില മാൽവേറുകളുടെ സാന്നിധ്യമുള്ള ആപ്ലിക്കേഷനുകൾ വർഷങ്ങൾക്കു ശേഷമാണ് തിരിച്ചറിയാൻ കഴിയുന്നത്. അത്തരത്തിൽ തിരിച്ചറിയാൻ വൈകിയ മാൽവേറുകളിലൊന്നാണ് ജൂഡി.
ആൻഡ്രോയിഡിന്റെ പുതിയ വേർഷനുകൾ കൂടുതൽ സുരക്ഷിതമെന്നു കരുതുന്പോഴും കൂടുതൽ ഗവേഷകരെയും എൻജിനിയർമാരെയും ബഗ്ഗുകൾ കണ്ടെത്താൻ പ്രേരിപ്പിക്കുന്നതിനുവേണ്ടിയാണ് പാരിതോഷികം രണ്ടു ലക്ഷം ഡോളറായി ഗൂഗിൾ ഉയർത്തിയത്.