ന്യൂഡൽഹി: ബ്രിട്ടനിൽ കഴിയുന്ന മുൻ മദ്യരാജാവ് വിജയ് മല്യയുടെ ഓഹരികൾ വിറ്റ് 1008 കോടി രൂപ ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ഇഡി നേരത്തേ കണ്ടുകെട്ടിയ ഓഹരികൾ ബംഗളൂരുവിലെ ഡെറ്റ് റിക്കവറി ട്രൈബ്യൂണലാണ് (ഡിആർടി) ലേലം ചെയ്തത്. ബിയർ നിർമാണ കന്പനിയായ യുണൈറ്റഡ് ബ്രൂവറീസിന്റെ മാതൃ കന്പനിയായ യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിംഗ്സിന്റെ 74 ലക്ഷത്തിൽ പരം ഷെയറാണ് കണ്ടുകെട്ടിയത്.
കിംഗ് ഫിഷർ എയർലൈൻസിൽ നിന്നു ബാങ്കുകൾക്കു കിട്ടാനുള്ള ആയിരക്കണക്കിനു കോടി രൂപയ്ക്കു വേണ്ടിയാണ് ഈ ഓഹരികൾ കണ്ടുകെട്ടിയത്.