മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കത്തിൽ നിന്നും നടൻ ധ്രുവൻ പുറത്തായി എന്നുള്ള വിവരം പുറത്തു വന്നതിന് പിന്നാലെ സംവിധായകൻ സജീവ് പിള്ളയെ മാറ്റാനും ശ്രമമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.
സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിരുന്നു. 14 കോടി മുതല്‍ മുടക്കിലാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങളായി നടത്തിയ ഗവേഷണത്തിന് ശേഷമാണ് സജീവ് പിള്ള സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്.
മംഗലാപുരത്ത് വെച്ചായിരുന്നു സിനിമയ്ക്ക് തുടക്കമായത്. നിലവില്‍ ചിത്രീകരിച്ച ഭാഗങ്ങള്‍ ഒഴിവാക്കി സിനിമ പുതിയതായി തുടങ്ങാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. തിരക്കഥ മാറ്റുമോയെന്നുള്ള കാര്യത്തെക്കുറിച്ചുള്ള സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.