റോഹ്ത്തക്: ഹരിയാനയിൽ ഹരിയാൻവി നാടൻ പാട്ട് ഗായികയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹരിയാൻവി ഗായിക മമതാ ശർമയാണ് (40) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച റോഹ്ത്തക് ജില്ലയിലെ ബനിയാനി ജില്ലയിലായിരുന്നു സംഭവം.
മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന്റെ സമീപ ഗ്രാമമായ ബനിയാനിയിൽ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച മുതൽ മമതാ ശർമയെ കാണാനില്ലായിരുന്നെന്ന് മകൻ ഭാരത് പറഞ്ഞു.
സഹപ്രവർത്തകനായ മോഹിത് കുമാറിനൊപ്പം ഗൊഹാനയിൽ പരിപാടി അവതരിപ്പിക്കാൻപോയ മമതാ ശർമ പിന്നീട് തിരിച്ചുവന്നില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോണ് കോളുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.