ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം തോറ്റതിൽ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി നേതൃത്വത്തെ കുറ്റപ്പെടുത്തിയാണ് മമതയുടെ വിമർശനം.
ബിജെപി രാജ്യത്തെ മുഴുവൻ കാവി ചായം പൂശാൻ ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. കാവി പ്രാക്ടീസ് ജേഴ്സി അവതരിപ്പിച്ച് ടീമിനെ കാവിവൽക്കരിക്കാൻ ബിജെപി ശ്രമിച്ചു. പക്ഷേ ടീം എതിർത്തതിനാൽ മത്സരങ്ങളിൽ അവർക്ക് കാവി ധരിക്കേണ്ടി വന്നില്ല.
ഫെെനൽ മത്സരം കൊൽക്കത്തയിലോ വാങ്കഡെയിലോ നടന്നിരുന്നെങ്കിൽ നമ്മൾ ഉറപ്പായും ലോകകപ്പ് നേടുമായിരുന്നു. പാപികൾ എവിടെ പോയാലും പാപങ്ങൾ അവരുടെ കൂടെ കൊണ്ടുപോകും.
ഇന്ത്യൻ ടീം വളരെ നന്നായി കളിച്ചു. പാപികൾ പങ്കെടുത്ത മത്സരം ഒഴികെ ലോകകപ്പിലെ എല്ലാ മത്സരങ്ങളും അവർ വിജയിച്ചു എന്ന് മമത പറഞ്ഞു.