കോൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രൂക്ഷ വിമർശനങ്ങൾ തുടർന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. സ്വന്തം ഭാര്യയെ നോക്കാനറിയാത്തയാൾ എങ്ങനെ രാജ്യത്തെ സംരക്ഷിക്കുമെന്ന് മമത ചോദിച്ചു.
സ്വന്തം ഭാര്യ എന്തെടുക്കുന്നുവെന്നോ എവിടെയാണെന്നോ ചോദിച്ചാൽ മോദിക്കത് അറിയില്ല. അങ്ങനെയുള്ള ഒരാൾ രാജ്യത്തെ എങ്ങനെ സംരക്ഷിക്കും- മമത ചോദിച്ചു.
ഒപ്പം, തന്നെ പിരിവുകാരി എന്ന് വിളിച്ച മോദിയെ താനും ജനങ്ങളും എന്തുപേരിട്ട് വിളിക്കണമെന്നും അവർ ആരാഞ്ഞു. മോദി അടി മുതൽ മുടിവരെ ചോരയിൽ കുളിച്ച് നിൽക്കുന്നയാളാണെന്നും മമത കൂട്ടിച്ചേർത്തു.
നേരത്തെ, കാലാവധി തീർന്ന പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് താനില്ലെന്ന മമതയുടെ വാക്കുകൾ ഏറെ വിവാദത്തിന് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിഹാസം കലർന്ന ചോദ്യങ്ങളുമായി മമത വീണ്ടുമെത്തിയത്.