ഞാനും മമിതയും ഒരു ഗ്രൂപ്പിലുള്ളവരാണ്. സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്കിടയില്‍ ഒരു താരതമ്യമോ മത്സരമോ ആവശ്യമില്ല. ആരോഗ്യപരമായ മത്സരമാണെങ്കില്‍ അത് എല്ലാവരുടെയും ഇടയിലുണ്ടെന്ന് അനശ്വര രാജൻ.
അല്ലാതെ അവരേക്കാള്‍ നന്നാകണം എന്ന് എനിക്കോ മറ്റാർക്കുമോ ഉണ്ടെന്ന് തോന്നുന്നില്ല. മാത്യുവും നസ്ലനും ഏറെ ബെസ്റ്റ് ഫ്രണ്ട്സ് ആണ്. ഞാനും മമിതയും ഒരു ഗ്രൂപ്പിലുള്ളവരാണ്. അതിനിടയില്‍ ഒരു താരമത്യം ചെയ്യലോ ആരാണ് ബെസ്റ്റ് എന്നോ ആരാണ് ബെറ്റര്‍ എന്നോ ഉള്ള മത്സരത്തിനല്ല നമ്മള് ഇവിടിരിക്കുന്നത്.
നമ്മള് ചെയ്യുന്ന കാര്യത്തില്‍ ബെറ്റര്‍ ആകണം, ലഭിച്ച കഥാപാത്രം നന്നായി ചെയ്യണം എന്നേയുള്ളൂ. എല്ലാവരും അവരവരുടേതായ രീതിയില്‍ യുണീക് ആണ്. എല്ലാ കാഥാപാത്രങ്ങളെയും തങ്ങളുടേതായ രീതിയില്‍ യൂണീക് ആക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
അത് അങ്ങനെ പോകട്ടെ. വളരെക്കുറച്ച് സുഹൃത്തുക്കളേ എനിക്കുള്ളൂ. കൈയില്‍ എണ്ണാം. സ്കൂള്‍ മുതലുള്ള രണ്ടു പേരും ചേച്ചിയുമൊക്കെ അടങ്ങുന്നതാണ് ആ ഗ്രൂപ്പ്. അതിലെ എല്ലാവര്ക്കും പരസ്പരം അറിയാം. ഏത് സാഹചര്യത്തിലും പരസ്പരം ചേര്‍ത്തു നിര്‍ത്തുന്നവരാണ് എന്റെ സുഹൃത്തുക്കള്‍ എന്ന് അനശ്വര രാജൻ.