സൂപ്പര്‍ ശരണ്യയിലെ സോന എന്ന കഥാപാത്രത്തിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുമെന്ന് ഞാൻ കരുതിയില്ല.
മുമ്പ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നു പറയുമ്പോള്‍ സിനിമയുടെ പേരു പറഞ്ഞാലും എന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് മനസിലാകില്ല.
അവര്‍ ആ സിനിമകള്‍ കണ്ടിട്ടുണ്ടാകും. പക്ഷേ, എന്റെ കഥാപാത്രത്തെ ഓര്മ കാണില്ല. ഓപ്പറേഷന് ജാവ കഴിഞ്ഞപ്പോള്‍ പലര്‍ക്കും എന്നെ കാണുമ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു.
പക്ഷേ, പേര് അറിയില്ല. ഇപ്പോള്‍ ആ സ്ഥിതി മാറി. പലര്‍ക്കും എന്റെ പേര് അറിയാം. ഞാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ അറിയാം.
ഓപ്പറേഷന് ജാവ, ഖോ ഖോ ഇവയ്ക്കെല്ലാം ശേഷമാണ് സൂപ്പര്‍ ശരണ്യ വരുന്നത്. എന്റെ കരിയറിലെ വലിയൊരു നാഴികക്കല്ലാണ് സോന എന്ന കഥാപാത്രം.
ഒരു സിനിമാ പശ്ചാത്തലവുമുള്ള കുടുംബത്തില്‍ നിന്നല്ല ഞാന്‍ വരുന്നത്. എനിക്ക് ലഭിച്ച ചെറിയ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത്.
വളരെ പതുക്കെയായിരുന്നു ആ യാത്ര. ഇപ്പോള്‍ കൂടുതല്‍ പേര് തിരിച്ചറിയുന്നു. അതില്‍ വലിയ സന്തോഷമുണ്ട്.
-മമിത ബൈജു