ദളപതി 69ലേക്ക് എന്നെ വിളിച്ചത് തനിക്ക് ഒരു ഡ്രീം കം ട്രൂ മൊമെന്റായിരുന്നു എന്ന് മമിത ബൈജു. ഒരുപാടു കാലമായി ആഗ്രഹിച്ച കാര്യം നടക്കുമ്പോള്‍ നമുക്കുണ്ടാകുന്ന സന്തോഷമില്ലേ, അതായിരുന്നു ആ സമയത്ത്. വിജയ് സാറിന്റെ കൂടെ നടന്നപ്പോള്‍ എന്തോ വലിയ കാര്യം അച്ചീവ് ചെയ്തതു പോലെയാണ് തോന്നിയത്.
വിജയ് സാര്‍ വളരെ കൂളായിട്ടാണ് എന്നോടു പെരുമാറിയത്. പക്ഷേ, എനിക്ക് അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ ചെറിയൊരു ടെന്‍ഷനുണ്ടായിരുന്നു. എന്നോടു വളരെ സ്നേഹത്തോടെയാണ് അദ്ദേഹം പെരുമാറിയത്. സെറ്റില്‍വച്ച് എന്റെയടുത്ത് വന്നിട്ട് ഹായ് മാ, എപ്പടി ഇരുക്കേ എന്നു ചോദിച്ചു. ഞാന്‍ ആ സമയത്ത് പേടിച്ചു വിറയ്ക്കുകയായിരുന്നു. പിന്നീട് അദ്ദേഹവുമായി കമ്പനിയായി എന്ന് മമിത ബൈജു പറഞ്ഞു.