ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ട നടിയാണ് മമിത ബൈജു. ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെയാണ് താരം കേരളക്കരയിൽ ശ്രദ്ധിക്കപ്പെടുന്നത്. സഹനായികയായാണ് താരം കൂടുതലായും അഭിനയിച്ചിട്ടുള്ളത്. മമിത മുഖ്യനായികയായി വരുന്ന മലയാള സിനിമയ്ക്ക് കാത്തിരിക്കുകയായിരുന്നു ആരാധകർ.
ഇപ്പോഴിതാ തമിഴിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് മമിത. ജി.വി.പ്രകാശ് കുമാർ നായകനായി വരുന്ന റിബൽ ആണ് താരത്തിന്റെ ആദ്യ കോളിവുഡ് ചിത്രം. ഉടനെ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തിൽ നായികയായാണ് നടി അഭിനയിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വലിയ ഫാൻഫോളോയിംഗ്സുള്ള യുവനടിയാണ് മമിത. മികച്ച അഭിനയം കാഴ്ചവയ്ക്കാൻ കഴിവുള്ള താരം മോഡലിങ്ങും ചെയ്യാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. കറുപ്പ് സാരിയിൽതിളങ്ങി നിൽക്കുന്ന മമിതയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.
അതീവ സുന്ദരിയായാണ് താരം സാരിയിൽ തിളങ്ങിയത്. ഫൂൾ സ്ളീവ് ബ്ലൗസാണ് സാരിക്കൊപ്പം ധരിച്ചിരിക്കുന്നത്. കറുപ്പും ഗോൾഡനും വെള്ളയും കലർന്ന മാലയും ചൂണ്ട് വിരലിൽ സ്വർണത്തിന്റെ ഒരു മോതിരവുമാണ് സാരിക്കൊപ്പം പെയർ ചെയ്തത്. എന്തായാലും വളരെ വേഗത്തിൽതന്നെ താരത്തിന്റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായി.