മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി കൂട്ടിക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം.
ഇരുവരും ഒരുമിക്കുന്ന ആദ്യ സിനിമ ആയതിനാല്‍ ആരാധകരും നിരൂപകരും ഏറെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
ഇപ്പോഴിതാ, ചിത്രത്തിലെ ഒരു ഇമോഷണല്‍ രംഗം ഷൂട്ട് ചെയ്യുന്നതിനിടയില്‍ നടന്ന സംഭവത്തെ കുറിച്ച് നടന് ജയസൂര്യ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമത്തില്‍ തരംഗമാകുന്നത്.
സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഒരു ഇമോഷണല്‍ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ സംവിധായകന് ലിജോയും സഹസംവിധായകന് ടിനു പാപ്പച്ചനും ഇറങ്ങി പോയി.
രംഗം തീര്‍ത്ത് മമ്മൂട്ടി ലിജോയുടെ അടുത്ത് പോയി എന്താടോ എന്റെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ ലിജോയുടെ മറുപടി…
ഇല്ല ഇക്ക ഞാന്‍ ഭയങ്കര ഇമോഷണല്‍ ആയി പോയി എന്നായിരുന്നു- ജയസൂര്യ പറഞ്ഞു. -പിജി