ഒരു സിനിമാ ലൊക്കേഷനില്‍ വച്ച് എസ്.എന്‍. സ്വാമി സിബിഐ ഡയറിക്കുറിപ്പിന്റെ കഥ വിവരിക്കുന്പോള് മമ്മൂട്ടി കഥ കേട്ടത് കൈ പിറകില്‍ കെട്ടി നടന്ന്.
എസ്.എൻ. സ്വാമിയാണ് ഇക്കാര്യം ഒരിക്കൽ വെളിപ്പെടുത്തിയത്. കഥ പറഞ്ഞു തീര്‍ന്നപ്പോള്‍, കഥാനായകന്റെ ചലനങ്ങളില്‍ കൈ പിറകില്‍ കെട്ടിയുള്ള നടപ്പു കൂടി സ്വാമി എഴുതിച്ചേര്‍ക്കുകയായിരുന്നു.
സിബിഐ ഓഫീസറായ സേതുരാമന്, സേതുരാമയ്യര്‍ ആയിക്കോട്ടെ എന്ന് നിര്‍ദേശിച്ചതും മമ്മൂട്ടിയായിരുന്നു.
അയ്യരായാല്‍ നന്നായിരിക്കും. ബുദ്ധികൂര്‍മത അയ്യര്ക്കല്ലേ, താനും ഒരു സ്വാമിയല്ലേ. തന്റെ ബുദ്ധിയല്ലേ ഈ സിനിമ. അപ്പോള്‍ അയ്യര്‍ ആകുന്നതല്ലേ നല്ലത് എന്നായിരുന്നു സ്വാമിയോട് മമ്മൂട്ടി പറഞ്ഞത്.
ഒരു കുറ്റാന്വേഷകന്റെ ചലനങ്ങള്‍, ഭാവങ്ങള്‍, കുശാഗ്രബുദ്ധിയോടെ കുരുക്കുകള്‍ അഴിക്കുന്ന രീതി ഇതെല്ലാം കൃത്യമായി മനസിലാക്കിയാണ് മമ്മൂട്ടി സേതുരാമയ്യരായതെന്നും എസ്.എൻ. സ്വാമി പറഞ്ഞു
ഒരു സിബിഐ ഡയറിക്കുറിപ്പിനു(1988) പിന്നാലെ ജാഗ്രത (1989), സേതുരാമയ്യർ സിബിഐ (2004), നേരറിയാൻ സിബിഐ (2005), എന്നീ നാല് ഭാഗങ്ങൾ പുറത്തു വന്നിരുന്നു.
ചിത്രത്തിന്റെ അഞ്ചാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഒരേ സംവിധായകന്, ഒരേ നായകന്, ഒരേ തിരക്കഥാകൃത്ത് എന്നിവര്‍ തുടര്‍ചിത്രങ്ങള്‍ അഞ്ചെണ്ണം ഒരുക്കുന്നത് ലോക സിനിമയില്‍ത്തന്നെ ഇതായിരിക്കും.
എന്നാലും അഞ്ചാമത്തെ സിനിമ ചെയ്യാന്‍ മമ്മൂട്ടിക്ക് മടിയുണ്ടായിരുന്നുവെന്നും എസ്.എൻ. സ്വാമി പറയുന്നു.സിബിഐ കഥകളില്‍ ജാഗ്രത ഒഴിച്ച് ബാക്കിയെല്ലാം സൂപ്പർ ഹിറ്റാണ്.
എന്നാലും അഞ്ചാമത്തെ സിനിമ ചെയ്യാന്‍ മമ്മൂട്ടിക്ക് മടിയുണ്ടായിരുന്നു. സിനിമയുടെ വിജയത്തെക്കുറിച്ചുള്ള സംശയമല്ല.
നാല് തവണ ആ കഥാപാത്രമായി. വീണ്ടും ആവര്‍ത്തിക്കുന്പോൾ ചെയ്യാന്‍ താത്പര്യം തോന്നുന്നില്ലെന്നാണ് പറഞ്ഞത്.
പുതുതായി കൂടുതലായി ചെയ്യാനില്ലല്ലോ, സേതുരാമയ്യരെ വല്ലാതങ്ങ് മാറ്റിയാല്‍ പ്രേക്ഷകര്‍ക്ക് അംഗീകരിച്ചെന്ന് വരില്ല.
അവസാനം നിര്‍ബന്ധത്തിന് വഴങ്ങിയാണ് അഞ്ചാം ഭാഗത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്നും എസ്.എന്‍. സ്വാമി പറഞ്ഞു.
-പിജി