മമ്മൂട്ടിയും മോഹന്‍ലാലും ഏതാണ്ട് ഒരേകാലത്ത് മലയാള സിനിമയില്‍ എത്തി താരപദവി നേടിയെടുത്തവരാണ്. എന്നാല്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സിനിമയിലെത്തി നായകപദവി ഉറപ്പാക്കിക്കഴിഞ്ഞിട്ടും പ്രണവ് സിനിമാ ലോകത്ത് എത്തിയില്ല. ഒരു തരത്തില്‍ ലാല്‍ ആരാധകരുടെ കൂടി ആവശ്യമായിരുന്നു പ്രണവിന്റെ സിനിമാ പ്രവേശനം. എങ്കില്‍പ്പോലും പെട്ടെന്നൊന്നും സിനിമാലോകത്തേയ്ക്ക് രംഗപ്രവേശം ചെയ്യാന്‍ പ്രണവ് തയാറായിരുന്നില്ല. എന്നാലിപ്പോഴിതാ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നുവെന്ന വാര്‍ത്ത മലയാള സിനിമാലോകത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു. ജീത്തു ജോസഫിന്റെ സിനിമയിലൂടെയാണ് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നത്. അധികം വൈകാതെ തന്നെ ചിത്രം റിലീസാവുകയും ചെയ്യും. എന്നാല്‍ പ്രണവിന്റെ ഈ വരവില്‍ മോഹല്‍ ലാലിനെക്കാള്‍ കൂടുതല്‍ സന്തോഷിക്കുന്ന ഒരാളുണ്ട്. മറ്റാരുമല്ല അത് മമ്മൂട്ടി തന്നെയാണ്. സിനിമാ ലോകത്തേക്ക് എത്തിയാല്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രണവിന് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് മമ്മൂട്ടി പറയുന്നത്.
‘എനിക്ക് ദുല്‍ഖറിനെ പോലെ തന്നെയാണ് പ്രണവും. നേരത്തെ തന്നെ സിനിമയിലേക്ക് വരേണ്ടതായിരുന്നു അവന്‍. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അതിന് കഴിഞ്ഞില്ല. സിനിമാ ലോകത്തേക്ക് എത്തിയാല്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രണവിന് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിക്കും’- മമ്മൂട്ടി പറയുന്നു. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സിനിമാ ലോകത്ത് ചുവടുറപ്പിച്ചതിന് പിന്നാലെ മോഹന്‍ലാലിന്റെ മകനും സിനിമയിലേക്ക് എത്താനൊരുങ്ങുകയാണ്. ജീത്തു ജോസഫിന്റെ സിനിമയിലൂടെയാണ് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നത്. അധികം വൈകാതെ തന്നെ ചിത്രം റിലീസാവുകയും ചെയ്യും. പ്രണവിന്റെ ഈ വരവിനെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നടന്‍ മമ്മൂട്ടിയും. മോഹന്‍ലാലിനൊപ്പം ഏതാണ്ട് ഒരേ സമയത്ത് സിനിമയില്‍ എത്തിയ ആളാണ് മമ്മൂട്ടിയും. സിനിമാ ലോകത്തേക്ക് എത്തിയാല്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രണവിന് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് മമ്മൂട്ടി പറയുന്നത്. ‘എനിക്ക് ദുല്‍ഖറിനെ പോലെ തന്നെയാണ് പ്രണവും. നേരത്തെ തന്നെ സിനിമയിലേക്ക് വരേണ്ടതായിരുന്നു അവന്‍. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അതിന് കഴിഞ്ഞില്ല. മമ്മൂട്ടി പറഞ്ഞു. പ്രണവിന്റെ സിനിമാപ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മമ്മൂട്ടിയുടെ മറുപടി.