മെഗാതാരം മമ്മൂട്ടിയുടെ നായികയായി തെന്നിന്ത്യയിലെ സൂപ്പർനായിക അനുഷ്ക ഷെട്ടി മലയാളത്തിൽ അഭിനയിക്കും. മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം പരോൾ സംവിധാനം ചെയ്ത ശരത് സന്ദിത് ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. പരോളിനുശേഷം താനൊരുക്കുന്ന അടുത്ത ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്ന് ശരത് പറയുന്നു.
രണ്ടുപേരുടെയും ഡേറ്റുകൾ ഒത്തുവരുന്ന മുറയ്ക്ക് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. യഥാർഥത്തിൽ മമ്മൂട്ടിയുമൊത്ത് ചെയ്യാൻ ആലോചിച്ചിരുന്ന ആദ്യ ചിത്രം പരോൾ ആയിരുന്നില്ല. അതൊരു മാസ് ചിത്രമായിരുന്നു. ആ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അനുഷ്ക ഷെട്ടിയെ ആണ് തീരുമാനിച്ചത്. എന്നാൽ പല പ്രശ്നങ്ങൾ മൂലം ചിത്രം നീണ്ടുപോയി.
മമ്മൂട്ടിയുടെയും അനുഷ്കയുടെ ഡേറ്റുകൾ ഒന്നിച്ചുവരാത്തതായിരുന്നു പ്രധാന പ്രശ്നം. പ്രണയത്തിനു പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും. ഈ ചിത്രത്തിന്റെ ജോലിയിലേക്ക് ഉടൻ പ്രവേശിക്കും- ശരത് പറയുന്നു.