ആരാധകന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി മമ്മൂട്ടിയും മകന് ദുല്‍ഖര്‍ സല്‍മാനും. തലശ്ശേരി സ്വദേശിയായ ഹര്‍ഷാദ് എന്ന യുവാവിന്റെ മരണവാര്‍ത്തയാണ് മമ്മൂട്ടിയും ദുല്‍ഖറും തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. മട്ടന്നൂരില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ഹര്‍ഷാദ് മരിച്ചത്.
ഹര്‍ഷാദ് എന്ന ചെറുപ്പക്കാരന്റെ അകാല മരണം ഞെട്ടിച്ചുകളഞ്ഞു. ഹൃദയംനിറഞ്ഞ ആദരാഞ്ജലികള്‍ നേരുന്നു’. മമ്മൂട്ടി അറയിച്ചു. ‘ഹര്‍ഷാദ് ലോകത്തോട് വിടപറഞ്ഞ വിവരം അറിഞ്ഞതില്‍ തീരാദുഖമുണ്ട്. അദ്ദേഹം നല്കിയ സ്നേഹവും പിന്തുണയും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു. സ്നേഹസമ്പന്നനും സന്തോഷവാനുമായ ഒരു യുവാവായിരുന്നു അവന്’. എന്നാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തങ്ങളുടെ കടുത്ത ആരാധകനായിരുന്ന ഹര്‍ഷാദിന്റെ ചിത്രങ്ങളും ചേര്‍ത്താണ് ഇരുവരും തങ്ങളുടെ ആദരാഞ്ജലികള്‍ അറയിച്ചത്.