മ​ല​യാ​ള സി​നി​മ​യു​ടെ നി​റ​യൗ​വ​നം മ​മ്മൂ​ട്ടി​ക്ക് ഇ​ന്ന് 73-ാം പി​റ​ന്നാ​ൾ: ആഘോഷമാക്കി ആരാധകർ

മ​ല​യാ​ള സി​നി​മ​യു​ടെ നി​റ​യൗ​വ​നം മ​മ്മൂ​ട്ടി​ക്ക് ഇ​ന്ന് 73-ാം പി​റ​ന്നാ​ൾ. കു​ടും​ബ​ത്തോ​ടൊ​പ്പം ചെ​ന്നൈ​യി​ലെ വീ​ട്ടി​ലാ​ണ് പി​റ​ന്നാ​ൾ ആ​ഘോ​ഷം. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു.

എ​ന്ന​ത്തെ​യും പോ​ലെ ഇ​ക്കൊ​ല്ല​വും ആ​രാ​ധ​ക​ര്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​റ​ണാ​കു​ള​ത്തെ വ​സ​തി​ക്കു മു​ന്നി​ല്‍ സ​ര്‍​പ്രൈ​സ് ബ​ര്‍​ത്ത്‌​ഡേ പാ​ര്‍​ട്ടി​യു​മാ​യി എ​ത്തി. ആ​രാ​ധ​ക വൃ​ന്ദ​ത്തോ​ട് പ​തി​വു പോ​ലെ വീ​ഡി​യോ കാ​ളി​ൽ മ​മ്മൂ​ട്ടി സം​വ​ദി​ച്ചു.  അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രു​ടെ ഫോ​ണി​ലൂ​ടെ​യാ​ണ് വീ​ഡി​യോ കോ​ളി​ല്‍ എ​ത്തി​യ​ത്. കേ​ക്ക് മു​റി​ച്ചും പൂ​ത്തി​രി ക​ത്തി​ച്ചും മ​മ്മൂ​ട്ടി​ക്ക് ജ​യ് വി​ളി​ച്ചും മ​മ്മൂ​ട്ടി ആ​രാ​ധ​ക​ർ ആ​ഹ്ലാ​ദം പ​ങ്കു​വ​ച്ചു. 

അ​തേ​സ​മ​യം, മ​മ്മൂ​ട്ടി​യും കു​ടും​ബ​വും ഇ​ന്ന​ലെ വൈ​കി​ട്ടോടെ  കൊ​ച്ചി​യി​ല്‍​നി​ന്ന് ചെ​ന്നൈ​യി​ലെ വീ​ട്ടി​ലേ​ക്ക് പോ​യിരുന്നു. പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം അ​ദ്ദേ​ഹ​വും കു​ടും​ബ​വും ര​ണ്ടാ​ഴ്ച​ത്തെ വി​ദേ​ശ പ​ര്യ​ട​ന​ത്തി​ന് പു​റ​പ്പെ​ടും. സി​ങ്ക​പ്പൂ​രി​ലേ​ക്ക് പോ​കു​ന്ന താര കു​ടും​ബ​വും ഒ​രാ​ഴ്ച അ​വി​ടെ ചെ​ല​വ​ഴി​ക്കും. അ​വി​ടെ​നി​ന്ന് വി​യ​റ്റ്‌​നാ​മി​ലും ഒ​രാ​ഴ്ച ചെ​ല​വ​ഴി​ച്ച ശേഷം കൊ​ച്ചി​യി​ലേക്ക് മ​ട​ങ്ങും. 

Related posts

Leave a Comment