കൊച്ചി: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള രക്തദാന യജ്ഞത്തില്‍ പങ്കാളികളാകുന്നത് കാല് ലക്ഷം പേര്.
പതിനെട്ടു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മമ്മൂട്ടിയുടെ ആരാധകരുടെ കൂട്ടായ്മയായ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന് ഇന്റര്‍നാഷണല്‍ ആണ് രക്തദാന പദ്ധതി നടപ്പിലാക്കുന്നത്.
അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലില്‍ ഈ ഉദ്യമത്തിന് വേണ്ടി പ്രത്യേകം തുറന്ന ബ്ലഡ് ബാങ്കില്‍ രക്തദാനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവത്തനങ്ങളില്‍ ആദ്യകാലഘട്ടം മുതല്‍ പങ്കാളി ആയിരുന്ന അങ്കമാലി ലിറ്റില്‍ ഫ്ളര്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ പ്രത്യേകം എര്‍പ്പെടുത്തി സംവിധാനത്തില്‍ “കാല് ലക്ഷം രക്തദാനം’ എന്ന പരിപാടിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍, ചലച്ചിത്ര സംവിധായകന് അജയ് വാസുദേവ്, എറണാകുളം എസിപി രാജ്കുമാര് തുടങ്ങിയവര്‍ രക്തദാനം നടത്തി.
മുന്‍ മന്ത്രിയും ഇടതു മുന്നണി നേതാവുമായ ജോസ് തെറ്റയില്‍ രക്തദാതാക്കള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. മമ്മൂട്ടിയുടെ വിദ്യാഭ്യാസ കാലത്ത് അദ്ദേഹത്തിന്റെ സീനിയറും സുഹൃത്തുമാണ് ജോസ് തെറ്റയില്‍.