മമ്മൂട്ടിയെ കാണാന്‍ വേണ്ടി തടിച്ചുകൂടിയ ജനസാഗരത്തെയാണ് ഞായറാഴ്ച ഹരിപ്പാട് കണ്ടത്.
ഹരിപ്പാട് പുതിയതായി ആരംഭിക്കുന്ന വസ്ത്രസ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ താരത്തെ കാണാനായി നൂറുകണക്കിനാളുകളാണ് ഒരുമിച്ച് കൂടിയത്.
സ്ഥാപനപരിസരവും റോഡും ജനസാഗരമായതോടെ ഗതാഗതം സ്തംഭിച്ചു. ഒടുവില്‍ ആളുകളെ നിയന്ത്രിക്കാന്‍ മമ്മൂട്ടി തന്നെ ഇടപെട്ടതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം. മമ്മൂട്ടിയുടെ വാക്കുകള്‍. മമ്മൂട്ടിയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തല, ആലപ്പുഴ എംപി എ.എം.ആരിഫ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.