സെമി ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍, സിനിമ കാണാന്‍ തീയറ്റര്‍, പൂര്‍ണമായി സൗണ്ട് പ്രൂഫ്, ഓട്ടോമാറ്റിക് ലൈറ്റ് സിസ്റ്റം തുടങ്ങി ഒട്ടേറെ പ്രത്യേകതള്‍.
നടന് മമ്മൂട്ടിയുടെ പുതിയ കാരവന് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാവുകയാണ്.
ഇന്ത്യയിലെ മുന്‍നിര ബോഡി നിര്‍മാതാക്കളായ ഓജസ് ഓട്ടോമൊബൈല്‍സാണ് മെഴ്സിഡസ് ബെന്‍സ് ബസില്‍ മമ്മൂട്ടിക്കായി കാരവന് തയാറാക്കി നല്‍കിയത്.
ഇഷ്ട നമ്പറായ കെ.എല്‍. 7 സിയു 369 ഉം വാഹനത്തിനായി മമ്മൂട്ടി സ്വന്തമാക്കി.
കിടപ്പുമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് കാരവനില്‍ ഒരുക്കിയിരിക്കുന്നത്. സ്വച്ചിട്ടാല്‍ ആഭാഗം പുറത്തേക്ക് വരുന്ന വിധത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ബെഡും മറ്റു സൗകര്യങ്ങളും ഇറക്കുമതി ചെയ്തവയാണ്.
അകത്തെ ശബ്ദം പുറത്തേക്ക് കേള്‍ക്കാത്ത രീതിയില്‍ സൗണ്ട് പ്രൂഫ്, കിച്ചണ്‍ സൗകര്യം എന്നിവയും വാഹനത്തിലുണ്ട്. കൂടാതെ റോള്‍സ് റോയ്സ് കാറുകളില്‍ മാത്രമുള്ള സ്റ്റാര്‍നൈറ്റ് സ്കൈ റൂഫുമുണ്ട്.
ചൂടിനെ ചെറുക്കുന്ന ഗ്ലാസുകളാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു നിര ഗ്ലാസുകള്‍ക്കിടയില്‍ പ്രത്യേക വാതകം നിറച്ചാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
നല്ല ചൂടുള്ളപ്പോഴും വാഹനത്തിനകത്ത് അത് അനുഭവപ്പെടില്ല. കടും നീലയും വെള്ളയും നിറമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞദിവസം ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിനെത്തിയപ്പോഴാണ് മമ്മൂട്ടി പുതിയ കാരവന് ഉപയോഗിച്ചത്. വാഹനത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.